ഖത്തറിൽ ഇന്ധനവില പ്രഖ്യാപിച്ചു; ഡിസംബറിലും നിരക്കിൽ മാറ്റമില്ല
ഖത്തര്‍ എനര്‍ജിയാണ് പുതിയ വില പ്രഖ്യാപിച്ചത്.
ദോഹ: ഖത്തറിൽ ഡിസംബര്‍ മാസത്തിനെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബറിലും ഇന്ധനവിലയില്‍ മാറ്റമില്ല. നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു.
ഇതനുസരിച്ച് പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നീ നിരക്ക് തുടരും. രാജ്യാന്തര എണ്ണ വില അനുസരിച്ച് 2017 സെപ്റ്റംബർ മുതലാണ് ഖത്തറിൽ മാസാടിസ്ഥാനത്തിൽ ഇന്ധനവില പ്രഖ്യാപിക്കാൻ തുടങ്ങിയത്.
അതേസമയം യുഎഇയില്‍ ഡിസംബര്‍ മാസത്തില്‍ പെട്രോള്‍ നിരക്ക് കുറയും. ഇന്ന് അര്‍ധരാത്രി മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹം ആണ് പുതിയ വില. നവംബര്‍ മാസത്തില്‍ ഇത് 2.74 ദിര്‍ഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹം ആണ് പുതിയ നിരക്ക്. നവംബര്‍ മാസത്തില്‍ 2.63 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.43 ദിര്‍ഹമാണ് പുതിയ വില. നിലവില്‍ 2.55 ദിര്‍ഹം ആണ് നിരക്ക്. ഡീസല്‍ വിലയിലും മാറ്റമുണ്ട്. ഡീസല്‍ ലിറ്ററിന് 2.68 ദിര്‍ഹം ആണ് പുതിയ വില. 2.67 ദിര്‍ഹം ആയിരുന്നു നവംബര്‍ മാസത്തിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം