കൊവിഡ് പ്രതിരോധ ജോലികള്‍ക്ക് അധ്യാപകരും; കണ്ണൂരില്‍ 200 പേരെ നിയമിച്ചു
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തലും ക്വാറന്‍റീൻ മാനേജ്മെന്‍റുമാണ് ഇവരുടെ ചുമതല.
കണ്ണൂര്‍: കൊവിഡ് പ്രതിരോധ ജോലികൾക്ക് അധ്യാപകരെ നിയമിച്ച് കണ്ണൂർ ജില്ലാ ഭരണകൂടം. കണ്ണൂർ വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനിലുമായി 200 അധ്യാപകരെ നിയോഗിച്ച ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തലും ക്വാറന്‍റീൻ മാനേജ്മെന്‍റുമാണ് ഇവരുടെ ചുമതല.
പഞ്ചായത്ത് തലത്തിലുള്ള കൊവിഡ് പ്രതിരോധ ജോലികളും കൂടുതൽ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയോഗിക്കാമെന്ന കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ലോക്ക് ഡൗണ്‍ സമയത്തും റേഷന്‍ കടകളിൽ അധ്യാപകരെ നിയമിച്ചിരുന്നു.