Asianet News MalayalamAsianet News Malayalam

വഖഫ് ബോർഡിനെതിരെ രണ്ട് ക്രിസ്ത്യൻ സംഘടനകളുടെ പരാതി; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

ചെറായി, മുനമ്പം വില്ലേജുകളിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കൈയേറുന്നുവെന്നാണ് സീറോ മലബാര്‍ സഭയുടെ പരാതിയില്‍ ആരോപിക്കുന്നത്

Complaint of Syro Malabar Church against Waqf Board Rajeev Chandrasekhar with response
Author
First Published Sep 28, 2024, 6:25 PM IST | Last Updated Sep 28, 2024, 6:26 PM IST

ബംഗളൂരു: രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ വഖഫ് ബോർഡ് ബില്ലിന്മേൽ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങളെ താൻ സ്വാഗതം ചെയ്യുന്നുവെന്ന്  ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ക്രൈസ്തവ സമുദായത്തിൽപ്പെട്ട നിരവധി പേർ നിയമപരമായി വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേൽ  വഖഫ് ബോർഡുകൾ  അന്യായമായി  അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

ഈ അവകാശവാദങ്ങൾ അന്യായവും ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. അതേ സമയം അടിക്കടി ഭരണഘടനയുടെ കോപ്പി ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസുമാണ് വഖഫ് ബോർഡ് ഭേദഗതി നിയമത്തെ എതിർക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ പ്രസിഡൻ്റ് കർദ്ദിനാൾ ബസേലിയോസ്  ക്ലിമ്മിസ്, സീറോ മലബാർ ചർച്ച് പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ മാർ ആൻഡ്രൂസ്  താഴേത്ത് എന്നിവരുടെ നിവേദനങ്ങളും അദ്ദേഹം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

ചെറായി, മുനമ്പം വില്ലേജുകളിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കൈയേറുന്നുവെന്നാണ് സീറോ മലബാര്‍ സഭയുടെ പരാതിയില്‍ ആരോപിക്കുന്നത്. 600 ലധികം കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും വഖഫ് നിയമ ഭേദഗതിയിൽ ഈ വിഷയം പരിഹരിക്കാനുള്ള നിർദ്ദേശമുണ്ടാകണമെന്നും ലോക്സഭാ സെക്രട്ടറിയേറ്റിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം പത്തിനാണ് കത്ത് നൽകിയത്. തത്വത്തിൽ കേന്ദ്ര സർക്കാരിന്‍റെ വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുന്നതാണ് ഈ പരാതി.

എസി കോച്ചിൽ സീറ്റിനടിയിൽ വച്ച ബാ​ഗ്, ഉറങ്ങി ഉണർന്നപ്പോൾ അവിടെയില്ല; സിസിടിവിയിൽ കണ്ട മധ്യവയസ്കനായി തെരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios