നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചു; പിടിച്ചെടുത്തത് 14 കിലോ ഹൈബ്രിഡ് കഞ്ചാവ്
ബാങ്കോക്കിൽ നിന്നും കൊച്ചിയിലെത്തിച്ച 14 കിലോഗ്രാം വരുന്ന ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരി വേട്ട. പൊതുവിപണിയിൽ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമിൽ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. ആമിൽ ആസാദിന്റെ പക്കലുണ്ടായിരുന്ന ബാഗിനകത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് 14 കിലോഗ്രാം വരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്ന് തന്നെ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ നിരവധി പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് ആമിൽ ആസാദ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയതെന്നും ഇയാൾ ഇടനിലക്കാരനെന്നുമാണ് വിവരം. അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.