'വയനാട് ദുരന്തത്തിൽ 14 കുട്ടികൾ അനാഥരായെന്ന് കണക്ക്, ശരിക്കും 21 പേരുണ്ട്'; സർക്കാർ കണക്ക് തെറ്റെന്ന് ആം ആദ്മി

പുനരധിവാസം നടപ്പിലാക്കേണ്ട സർക്കാർ ഈ കാര്യത്തിൽ വലിയ അനാസ്ഥ കാണിച്ചിരിക്കുകയാണെന്നും ആം  ആദ്മി പാര്‍ട്ടി ആരോപിച്ചു

aam aadmi Party says that the figures prepared by the government in the Wayanad disaster are wrong

കൽപ്പറ്റ: വയനാട് ദുരന്തം സർക്കാറിന്റെ കണക്കുകൾ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാർട്ടി. 14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാർട്ടി  കണ്ടെത്തിയതെന്നും ആം ആദ്മി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ  നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വനിതാ ശിശു വികസന വകുപ്പ് വഴി സഹായം നൽകും എന്നാണ് കേരള ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ആം ആദ്മി പാർട്ടി പ്രവർത്തകർ വയനാട് ദുരന്തത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള സർവേയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഇത്തരത്തിലുള്ള 21 കുട്ടികൾ നിലവിലുണ്ട് എന്നാണ് മനസ്സിലായത്. ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു പുനരധിവാസം നടപ്പിലാക്കേണ്ട സർക്കാർ ഈ കാര്യത്തിൽ വലിയ അനാസ്ഥ കാണിച്ചിരിക്കുകയാണ്. മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളുടെ കണക്കുകൾ മാത്രം ഇങ്ങനെയെങ്കിൽ ദുരന്തം അയി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയിരിക്കുന്ന മറ്റുകണക്കുകൾ എല്ലാം പുനപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ഇത്രയും ഗൗരവമേറിയ വിഷയത്തെ സർക്കാർ തികഞ്ഞ അനാസ്ഥയോടെ സമീപിച്ചു എന്നത് ഞെട്ടിക്കുന്നതും, പൊതുജനങ്ങളോട് ഉള്ള സർക്കാരിന്റെ നിരുത്തരവാദിത്ത പരമായ സമീപനത്തിന്റെ  ഉത്തമ ഉദാഹരണവും ആണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഗവൺമെൻറ് കൃത്യമായ സർവേ നടത്തുകയും അർഹരായവരെ കണ്ടെത്തി അവരെ സഹായിക്കുകയും, ദുരന്തം ആയി ബന്ധപ്പെട്ട മറ്റ് കണക്കുകൾ എല്ലാം പുനർ പരിശോധിക്കുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

വയനാട് പുനരധിവാസം; സിദ്ധരാമയ്യക്ക് മറുപടി നൽകി മുഖ്യമന്ത്രി, 'ടൗൺഷിപ്പിൽ അന്തിമരൂപമായാൽ കർണാടകയെ അറിയിക്കും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios