വൈദ്യുതി നിരക്ക് വർധന: പന്തീരാങ്കാവിൽ വൈദ്യുതിമന്ത്രിക്ക് നേരെ യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി പ്രതിഷേധം

കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. 

Electricity tariff increase Youth Congress black flag protest against minister

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് എന്‍.വി റാഷിദിന്‍റെ നേതൃത്ത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡലം പ്രസിഡണ്ട് റാഷിദ് ജനറല്‍ സെക്രട്ടറി കെ.പി സെയ്കലവി എന്നവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പന്തീരാങ്കാവ് 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്‍റെ കരിങ്കൊടി പ്രതിഷധം.

Latest Videos
Follow Us:
Download App:
  • android
  • ios