ശബരിപാതയ്ക്കായി പകുതി ചെലവ് സംസ്ഥാനം വഹിക്കും; കിഫ്ബിയിൽ നിന്ന് തുകയെടുക്കും
2000 കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം: ശബരിറെയിൽപാത നിർമ്മിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ചെവിക്കൊള്ളാത്ത സാഹചര്യത്തിൽ പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനായി 2000 കോടിയിലധികം രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ നിന്ന്...
ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയിൽവേയുടെ ചെലവിൽ ശബരിപാത നിർമ്മിക്കണമെന്ന നമ്മുടെ ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ഈ പശ്ചാത്തലത്തിൽ പകുതി ചെലവ് സംസ്ഥാന സർക്കാര് വഹിക്കാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായ 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയിൽ നിന്ന് അനുവദിക്കും.