ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ
കഴിഞ്ഞ ദിവസം കണ്ണൂരിൽ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടന്നതോടെയാണ് പുതിയ പോസ്റ്ററുമായി റെയിൽവേ രംഗത്തെത്തിയത്.
കണ്ണൂർ: റെയിൽവേയിലാണെങ്കിലും ജോലി അങ്ങനെ ചുളുവിൽ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് ഓര്‍മിപ്പിച്ച് റെയിൽവേ. റെയിൽവേ നിയമനങ്ങൾ യോഗ്യതയ്ക്കനുസരിച്ച് നിയമവിധേയമായി മാത്രമേ ലഭിക്കൂവെന്നാണ് പാലക്കാട് ഡിവിഷൻ ഫേസ്ബുക്കിൽ പുറത്തിറക്കിയ പോസ്റ്ററിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടന്നതോടെയാണ് പുതിയ പോസ്റ്ററുമായി റെയിൽവേ രംഗത്തെത്തിയത്.
പണം നൽകി ജോലി നൽകാൻ ഇടനിലക്കാരില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ സൈറ്റിൽ ഓപ്പണായി വരുമ്പോൾ ആദ്യം തന്നെ കാണിക്കുന്നത് ഈ മുന്നറിയിപ്പ് പോസ്റ്ററാണ്. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ റെയിൽവേ ജോലി ലഭിക്കുകയുള്ളു. സംശയങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 182-ൽ വിളിക്കാനും നിർദേശിക്കുന്നു.
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ തലശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്തംഗം നിടുമ്പ്രത്തെ കെ. ശശി (65) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇത്തരത്തിൽ ജോലി വാഗ്ദാനംചെയത് ഉദ്യോഗാർഥികളിൽനിന്ന് അഞ്ച് കോടിയിലധികം സംഘം കൈക്കലാക്കിയെന്ന പരാതിയിൽ സംസ്ഥാനത്ത് പൊലീസ് അന്വേഷണം നടക്കുകയാണ്. തട്ടിപ്പിൽ റെയിൽവേ ജീവനക്കാരോ ഉദ്യോഗസ്ഥരോ സഹായം നൽകുകയോ ഉൾപ്പെടുകയും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആർ പി ഫ് ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാൽപതിൽ 32 വോട്ടും നേടി നിദ ഷഹീർ, ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സൺ കൊണ്ടോട്ടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം