ഹെറ്റ്‌മെയര്‍ മാത്രമല്ല, സന്ദീപ് ശര്‍മയുമെടുത്തു ഒരു ഗംഭീര ക്യാച്ച്! അവിശ്വസനീയ ഫീല്‍ഡിംഗ് പ്രകടനം കാണാം
ഹെറ്റ്‌മെയറുടെ ക്യാച്ചും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊല്‍ക്കത്തയുടെ വെടിക്കെട്ട് ഓപ്പണര്‍ ജേസന്‍ റോയിയെ പുറത്താക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഷിമ്രോന്‍ ഹെറ്റ്മെയറാണ് ബൗണ്ടറിലൈനില്‍ ഗംഭീര ക്യാച്ചെടുത്തത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഫീല്‍ഡിംഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്കായിരുന്നു. ഫീല്‍ഡിംഗില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, സന്ദീപ് ശര്‍മ എന്നിവരുടെ ഫീല്‍ഡിംഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത ഓപ്പണര്‍ ജേസണ്‍ റോയിയെ ഒരു അവിശ്വസനീയ ക്യാച്ചിലൂടെയാണ് ഹെറ്റി മടക്കിയയക്കുന്നത്. അതുപോലൊരു ക്യാച്ച് സന്ദീപ് ശര്‍മയും കയ്യിലാക്കി.
ട്രന്റ് ബോള്‍ട്ടിന്റെ പന്തിലായിരുന്നു ഈ ക്യാച്ചും. റഹ്‌മാനുള്ള ഗുര്‍ബാസിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബോള്‍ട്ടിന്റെ പന്ത് ലോംഗ് ഓണിലേക്ക് കളിക്കാനാണ് ഗുര്‍ബാസ് ശ്രമിച്ചത്. എന്നാല്‍ മിഡ് ഓഫില്‍ സന്ദീപ് ഒരു ഡൈവിംഗിലൂടെ പന്ത് കയ്യിലൊതുക്കി. വീഡീയോ കാണാം...
നേരത്തെ, ഹെറ്റ്‌മെയറുടെ ക്യാച്ചും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊല്‍ക്കത്തയുടെ വെടിക്കെട്ട് ഓപ്പണര്‍ ജേസന്‍ റോയിയെ പുറത്താക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഷിമ്രോന്‍ ഹെറ്റ്മെയറാണ് ബൗണ്ടറിലൈനില്‍ ഗംഭീര ക്യാച്ചെടുത്തത്. കെകെആര്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ സ്ലോ ബോളില്‍ ഫ്‌ലിക്കിലൂടെ സിക്സര്‍ ശ്രമത്തിലായിരുന്നു ജേസന്‍ റോയി. എന്നാല്‍ ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ മുഴുനീള ഓട്ടത്തിനും ജംപിനുമൊടുവില്‍ സുന്ദര ക്യാച്ചിലൂടെ റോയിയെ ഹെറ്റ്മെയര്‍ മടക്കി. എട്ട് പന്തില്‍ 10 റണ്‍സ് മാത്രമേ റോയി നേടിയുള്ളൂ.
ചാമ്പ്യന്‍ ബ്രാവോ എന്ന വന്‍മരം വീണു; ഐപിഎല്ലിലെ വിക്കറ്റ് രാജയായി ചാഹല്‍
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്. കെ എം ആസിഫും ട്രന്റ് ബോള്‍ട്ടും ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ പുറത്തായി. കഴിഞ്ഞ മത്സത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ അരങ്ങേറ്റം നടത്തിയ ജോ റൂട്ടിനെ ടീമില്‍ നിലനിര്‍ത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. വൈഭവ് അറോറയ്ക്ക് പകരം അനുകൂല്‍ റോയ് ടീമിലെത്തി.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്, ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, അനുകൂല്‍ റോയ് ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.