ബാറ്റിം​ഗിൽ മുംബൈയുടെ മെല്ലെപ്പോക്കിനെ വിമർശിച്ച് സെവാ​ഗ്

ഫോമിലുള്ള സൂര്യകുമാറിനെ വൺ ഡൗണായി കളിപ്പിച്ചിരുന്നെങ്കിൽ മുംബൈക്ക് പവർ പ്ലേയിൽ കൂടുതൽ റൺസ് സ്കോർ ചെയ്യാൻ കഴിയുമായിരുന്നു. ഇനി ഒരുപക്ഷെ അദ്ദേഹം നേരത്തെ പുറത്തായാലും ഒരു ചാൻസ് എടുക്കാമായിരുന്നു.

Virendar Sehwag questions Mumbai Indians's batting approach against Punjab Kings

ചെന്നൈ ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ മുംബൈ ഇന്ത്യൻസിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാ​ഗ്. ക്വിന്റൺ ഡീ കോക്ക് പുറത്തായപ്പോൾ വൺ ഡൗണായി ഫോമിലുള്ള സൂര്യകുമാർ യാദവിനെ ഇറക്കാതെ ഫോമിലില്ലാത്ത ഇഷാൻ കിഷനെ ഇറക്കിയ മുംബൈയുടെ തീരുമാനത്തെയും സെവാ​ഗ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പഞ്ചാബിനെതിരെ പവർപ്ലേയിൽ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് മാത്രമാണ് എടുത്തത്.

ഫോമിലുള്ള സൂര്യകുമാറിനെ വൺ ഡൗണായി കളിപ്പിച്ചിരുന്നെങ്കിൽ മുംബൈക്ക് പവർ പ്ലേയിൽ കൂടുതൽ റൺസ് സ്കോർ ചെയ്യാൻ കഴിയുമായിരുന്നു. ഒരുപക്ഷെ അദ്ദേഹം നേരത്തെ പുറത്തായാലും ഒരു ചാൻസ് എടുക്കാമായിരുന്നു. അല്ലാതെ കഴിഞ്ഞ മൂന്നോ നാലോ കളിയിൽ മികവിലേക്ക് ഉയരാൻ കഴിയാതിരുന്ന ഇഷാൻ കിഷനെ ഇറക്കി പരീക്ഷണം നടത്തുകയായിരുന്നില്ല വേണ്ടിയിരുന്നത്. അതും കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങളിൽ മികച്ച ബാറ്റിം​ഗ് പുറത്തെടുക്കുന്ന ഒരു താരത്തെ മാറ്റി നിർത്തിയശേഷം.

സൂര്യകുമാറായിരുന്നു വൺ ഡൗണായി എത്തിയിരുന്നതെങ്കിൽ മുംബൈക്ക് പവർ പ്ലേയിൽ കുറച്ചു കൂടി വേ​ഗത്തിൽ സ്കോർ ചെയ്യാൻ കഴിയുമായിരുന്നുവെന്നും സെവാ​ഗ് ക്രിക് ബസിനോട് പറഞ്ഞു. 17 പന്തിൽ ആറ്നാ റൺസ് മാത്രമെടുത്ത ഇഷാൻ കിഷൻ പുറത്തായശേഷം മനായി ക്രീസിലെത്തിയ സൂര്യകുമാർ 27 പന്തിൽ 33 റൺസെടുത്ത് പതിനാറാം ഓവറിലാണ് പുറത്തായത്.

പതിനാറാം ഓവർ വരെ രോഹിത്തും സൂര്യകുമാറും ക്രീസിൽ നിന്നു എന്നത് മാത്രമാണ് മുംബൈക്ക് ആശ്വിസക്കാനായി ഉണ്ടായിരുന്നത്. വമ്പനടിക്കാരായ പൊള്ളാർഡും ഹർദ്ദിക് പാണ്ഡ്യയുമെല്ലാം വരാനുള്ളതിനാൽ മികച്ച സ്കോർ നേടാൻ മുംബൈക്ക് അവസരമുണ്ടായിരുന്നെങ്കിലും അവരും നിരാശപ്പെടുത്തിയത് മുംബൈക്ക് തിരിച്ചടിയായെന്നും സെവാഗ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios