സൂര്യകുമാര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റര്‍, പ്രശംസകൊണ്ട് മൂടി ഇതിഹാസങ്ങള്‍

ആര്‍സിബിക്കെതിരെ സൂര്യുടെ ബാറ്റിംഗ് കണ്ടപ്പോള്‍ അവനെ തടയണമെങ്കില്‍ ഒന്നുകില്‍ ബാറ്റ് ആല്ലെങ്കില്‍ കാല് പിന്നിലേക്ക് കെട്ടിയിടേണ്ടിവരുമെന്ന് തോന്നിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ പറഞ്ഞു

Suryakumar Yadav is the best T20 player in the world, legends hails SKY gkc

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി മുംബൈക്ക് വിജയം സമ്മാനിച്ച സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഇതിഹാസ താരങ്ങള്‍. സൂര്യകുമാര്‍ യാദവ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണെന്നും ഒരു കംപ്യൂട്ടറില്‍ കളിക്കുന്നതുപോലെയാണ് സൂര്യ ബാറ്റ് ചെയ്യുന്നതെന്നും ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

സൂര്യയുടെ ബാറ്റിംഗ് കാണുമ്പോള്‍ ബൗളര്‍മാരെ കളിപ്പാവകളാക്കുന്ന ബാറ്റര്‍മാരുടെ ഗള്ളി ക്രിക്കറ്റാണ് ഓര്‍മവരുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു. സ്ഥിരമായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് സൂര്യ ഈ മികവാര്‍ജ്ജിച്ചത്. സൂര്യയുടെ ബോട്ടം ഹാന്‍ഡിന്‍റെ ശക്തിയാണ് അവന്‍റെ ഷോട്ടുകള്‍ക്ക് ഇത്രയും കരുത്തു നല്‍കുന്നത്. ആര്‍സിബിക്കെതിരെ ആദ്യം ലോംഗ് ഓണിലേക്കും ലോംഗ് ഓഫിലേക്കും ഷോട്ടുകള്‍ കളിച്ചു തുടങ്ങിയ സൂര്യ പിന്നീട് ബൗളര്‍മാരെ ഗ്രൗണ്ടിന്‍റെ നാലുപാടും പറത്തിയെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ആര്‍സിബിക്കെതിരെ സൂര്യുടെ ബാറ്റിംഗ് കണ്ടപ്പോള്‍ അവനെ തടയണമെങ്കില്‍ ഒന്നുകില്‍ ബാറ്റ് ആല്ലെങ്കില്‍ കാല് പിന്നിലേക്ക് കെട്ടിയിടേണ്ടിവരുമെന്ന് തോന്നിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ പറഞ്ഞു. തുടക്കത്തില്‍ റണ്‍സെടുക്കാന്‍ പാടുപെട്ടെങ്കിലും താളം കണ്ടെത്തിയതോടെ സൂര്യയെ തടഞ്ഞു നിര്‍ത്തുക അസാധ്യമായി. മികച്ചവന്‍ കൂടുതല്‍ മികച്ചവനായി. ഇത് ബൗളര്‍മാര്‍ക്ക് അത്ര നല്ല സൂചനയല്ല നല്‍കുന്നതെന്നും സഹീര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

കിംഗിനെ 'ചൊറിഞ്ഞ്' മതിയാകാതെ നവീൻ ഉള്‍ ഹഖ്; തുടരെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾ, ഇത് നല്ലതിനല്ലെന്ന് ആരാധകർ

അതേസമയം, ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ലെന്നും കൂടുതല്‍ സ്ലോ ബോളുകള്‍ എറിഞ്ഞ ആര്‍സിബി ബൗളര്‍മാര്‍ക്കെതിരെ സിക്സ് അടിക്കാന്‍ പാടുപെട്ടുവെന്നും സൂര്യകുമാര്‍ മത്സരശേഷം പറഞ്ഞു. അവര്‍ കൃത്യമായ പ്ലാനോടെയാണ് പന്തെറിഞ്ഞത്. അതുകൊണ്ടുതന്നെ സിക്സ് അടിക്കുക തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. ആര്‍സിബിക്കെതിരെ വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സൂര്യ പറഞ്ഞു. ആര്‍സിബിക്കെതിരെ 35 പന്തില്‍ 83 റണ്‍സടിച്ച സൂര്യ ഏഴ് ഫോറും ആറ് സിക്സും പറത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios