ഐപിഎല്ലിലെ 'ഓട്ടക്കാലണ'! രോഹിത് ശര്‍മയും കാര്‍ത്തികിനും ടെന്‍ഷന്‍ വേണ്ട; കൂട്ടായി സുനില്‍ നരെയ്‌നും
നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. മാര്‍കോ ജാന്‍സന്റെ പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ഇതോടെ ഒരു മോശം റെക്കോര്‍ഡും നരെയ്‌ന്റെ പേരിലായി.
കൊല്‍ക്കത്ത: ടി20 ക്രിക്കറ്റില്‍ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ് സുനില്‍ നരെയ്ന്‍. വിവിധ ഫ്രാഞ്ചൈസി ലീഗുകള്‍ അദ്ദേഹം ഇത്തരം റോളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. പവര്‍പ്ലേയില്‍ പരമാവാധി റണ്‍സുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് നരെയ്‌നെ മുന്‍നിരയില്‍ കളിപ്പിക്കാറുള്ളത്. പലപ്പോഴൊക്കെ ഫലം കാണാറുമുണ്ട്. ഓപ്പണാറായി മാത്രമല്ല മൂന്നാമനും നാലാമനുമായിട്ടെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന അദ്ദേഹം പലപ്പോഴായി മുന്‍നിരയില്‍ കളിച്ചിട്ടുണ്ട്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാലാമനായിട്ടാണ് നരെയ്ന്‍ കളിച്ചത്.
എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. മാര്‍കോ ജാന്‍സന്റെ പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ഇതോടെ ഒരു മോശം റെക്കോര്‍ഡും നരെയ്‌ന്റെ പേരിലായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന രണ്ടാമത്തെ താരമായി നരെയ്ന്‍. 14-ാം തവണയാണ് താരം പൂജ്യത്തിന് പുറത്താവുന്നത്. കൊല്‍ക്കത്തയുടെ തന്നെ മന്‍ദീപ് സിംഗാണ് ഒന്നാമന്‍. 15 തവണ അദ്ദേഹം ഡക്കായിട്ടുണ്ട്. അതേസമയം, നരെയ്ന്‍ കൂട്ടായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികുമുണ്ട്. ഇരുവരും 14 തവണ പൂജ്യത്തിന് പുറത്തായി.
മത്രമല്ല, കൊല്‍ക്കത്തയാവട്ടെ ആവശ്യമില്ലാത്ത ചില റെക്കോര്‍ഡ് പട്ടികയിലും ഇടം നേടി. ഈ ഐപിഎല്ലില്‍ ഇതുവരെ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകുന്ന ടീമായി കൊല്‍ക്കത്ത. മൂന്ന് വിക്കറ്റുകളാണ് ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ഇതോടെ പത്ത് വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. എട്ട് വിക്കറ്റുകല്‍ നഷ്ടമായിരുന്ന ഡല്‍ഹി കാപിറ്റല്‍സിനെയാണ് കൊല്‍ക്കത്ത മറികടന്നത്. ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സാണ് മൂന്നാമത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടയിത്. 55 പന്തില്‍ പുറത്താവാതെ 100 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഇതോടെ ചില നേട്ടങ്ങളും ഹൈദരാബാദിനെ തേടിയെത്തി. ഐപിഎല്‍ ചരിത്രത്തില്‍ ഈഡനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്.
2019ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയ രണ്ടിന് 232 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേ വര്‍ഷം പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നേടിയ 218 റണ്‍സ് മൂന്നാമതായി. ആ വര്‍ഷം കൊല്‍ക്കത്തയ്‌ക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയ 213 റണ്‍സാണ് മൂന്നാമത്.
ഈഡനില്‍ റെക്കോര്‍ഡ് മഴ പെയ്യിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; കൊല്‍ക്കത്ത നാണക്കേടിന്റെ പട്ടികയില്‍