കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു

നഴ്സുമാർ പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചിരുന്നു.

Inmate attack Security guard at Kuthiravattam Mental Health Centre Kozhikode

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. 

പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കുത്തിവെയ്പ്പ് എടുത്ത് തിരിച്ചുപോകുന്നതിനിടയില്‍ രഞ്ജുവിനെ ഇയാള്‍ തള്ളിയിട്ടു. എയ്ഡ് പോസ്റ്റിലെ പൊലീസുകാരും മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനിടയില്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ പരിശോധനയില്‍ മൂക്കിന്റെ പാലം തകര്‍ന്നതായി കണ്ടെത്തിയെന്ന് രഞ്ജു പറഞ്ഞു.

READ MORE: ആഡംബര കാറുകളില്‍ സഞ്ചാരം, ഇടപാടിനായി കാര്‍ പാര്‍ക്കിംഗ് ഏരിയകളിൽ എത്തും; യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios