ഐപിഎല്ലില്‍ സവിശേഷ നാഴികക്കല്ല് പിന്നിട്ട് ശുഭ്മാന്‍ ഗില്‍! പിന്നിലായത് സഞ്ജു സാംസണും വിരാട് കോലിയും

ഗില്ലിനിപ്പോള്‍ 23 വയസും 214 ദിവസവുമാണ്  പ്രായം. മൂന്നാം സ്ഥാനത്തുള്ള സഞ്ജു 2000 പിന്നിടുമ്പോള്‍ 24 വയസും 140 ദിവസവും പ്രായമുണ്ടായിരുന്നു. വിരാട് കോലിയാണ് നാലാം സ്ഥാനത്ത്.

shubman gill surpasses sanju samson after 2000 runs in ipl saa

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാഴികക്കല്ല് പിന്നിട്ട് ഗുജറാത്ത് ജെയന്റ്‌സ് താരം ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഗില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 26 റണ്‍സ് പിന്നിട്ടപ്പോഴാണ് ഗില്ലിനെ തേടി നേട്ടമെത്തിയത്. ഐപിഎല്ലില്‍ 200 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാനും ഗില്ലിനായി.39 റണ്‍സുമായി ഗില്‍ മടങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ രണ്ടിന് 102 എന്ന നിലയിലാണ് ഗുജറാത്ത് ഇപ്പോള്‍.

ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഗില്‍. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണേയും ഗില്‍ മറികടന്നു. റിഷഭ് പന്താണ് ഒന്നാം സ്ഥാനത്ത്. 23 വയസും 27 ദിവസവും പ്രായമുള്ളപ്പോള്‍ പന്ത് 2000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഗില്ലിനിപ്പോള്‍ 23 വയസും 214 ദിവസവുമാണ്  പ്രായം. മൂന്നാം സ്ഥാനത്തുള്ള സഞ്ജു 2000 പിന്നിടുമ്പോള്‍ 24 വയസും 140 ദിവസവും പ്രായമുണ്ടായിരുന്നു. വിരാട് കോലിയാണ് നാലാം സ്ഥാനത്ത്. 24 വയസും 175 ദിവസവും പ്രായപ്പോഴാണ് കോലി നാഴികക്കല്ല് പിന്നിട്ടത്. അഞ്ചാം സ്ഥാനത്ത് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയാണ്.  25 വയസും 155 റണ്‍സ് പ്രായമുള്ളപ്പോഴാണ് റെയ്‌ന ഇത്രയും റണ്‍സ് നേടിയത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വൃദ്ധിമാന്‍ സാഹയുടെ (17) വിക്കറ്റാണ് നഷ്ടമായത്. സുനില്‍ നരെയ്‌നാണ് വിക്കറ്റ്. അഭിനവ് മനോഹര്‍ (1), സായ് സുദര്‍ശന്‍ (31) എന്നിവരാണ് ക്രീസില്‍. അഞ്ചാം ഓവറിന്റെ രണ്ടാം പന്തിലാണ് സാഹ മടങ്ങുന്നത്. നരെയ്‌നെ സ്വീപ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാരാണ്‍ ജഗദീഷന് ക്യാച്ച് നല്‍കിയാണ് സാഹ മടങ്ങുന്നത്. 

സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക്ക് പൂര്‍ണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. മന്‍ദീപ് സിംഗും പുറത്തായി. നാരായണ്‍ ജഗദീഷനാണ് ടീമിലെത്തിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കടേഷ് അയ്യര്‍, റഹ്മാനുള്ള ഗുര്‍ബാസ്, നാരായണ്‍ ജഗദീഷന്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യഷ് ദയാല്‍.

കനത്ത ഷോട്ട് നേര്‍ക്കെത്തി, പേടിച്ച് ഒഴിഞ്ഞു മാറി അമ്പയര്‍; പക്ഷേ, ജ‍ഡേജയ്ക്ക് എന്ത് ഭയം, പന്ത് കൈപ്പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios