'ആ ഒരു മിനിറ്റ് നഷ്ടമാക്കിയത് നിങ്ങളാണ്'; അമ്പയറെ ട്രോളി റിഷഭ് പന്ത്

ചെന്നൈക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പിഴ ഒഴിവാക്കാൻ ഡൽഹി നായകനായ റിഷഭ് പന്ത് തന്റെ ബൗളർമാരോട് സമയം പാഴാക്കാതെ വേ​ഗം പന്തെറിയാൻ ആവശ്യപ്പെടുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.

Rishabh Pant told the umpire that he was not responsible for delay ini play

മുംബൈ: ഐപിഎല്ലിൽ മത്സരങ്ങൾ നിശ്ചിത സമയപരിധിക്ക് അപ്പുറം അനന്തമായി നീണ്ടുപോവുന്നത് തടയാനായാണ് ഐപിഎൽ ഭരണ സമിതി ഈ സീസൺ മുതൽ കുറഞ്ഞ ഓവർ നിരക്കിന് ടീമിനും ക്യാപ്റ്റൻമാർക്കും പിഴ ചുമത്താൻ തുടങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണി ആയിരുന്നു കുറഞ്ഞ ഓവർ നിരക്കിന് പിഴ ഒടുക്കേണ്ടിവന്ന ആദ്യ നായകൻ.

ചെന്നൈക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പിഴ ഒഴിവാക്കാൻ ഡൽഹി നായകനായ റിഷഭ് പന്ത് തന്റെ ബൗളർമാരോട് സമയം പാഴാക്കാതെ വേ​ഗം പന്തെറിയാൻ ആവശ്യപ്പെടുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. എന്നാൽ രാജസ്ഥാന് റോയൽസിനെതിരായ രണ്ടാം മത്സരത്തിൽ ഒരു പടി കൂടി കടന്നായിരുന്നു റിഷഭ് പന്തിന്റെ ഇടപെടൽ.

രാജസ്ഥാൻ ബാറ്റിം​ഗിനിടെ അമ്പയർ സർക്കിളിന് പുറത്ത് എത്ര ഫീൽഡർമാരുണ്ടെന്നത് എണ്ണിനോക്കാനായി കുറച്ചു സമയം എടുത്തപ്പോൾ വിക്കറ്റിന് പിന്നിൽ നിന്ന് റിഷഭ് പന്തിന്റെ കമന്റ് എത്തി. ആ ഒരു മിനിറ്റ് നിങ്ങളാണ് എടുത്തത് അമ്പയർ എന്നായിരുന്നു റിഷഭ് പന്തിന്റെ കമന്റ്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങൾ ആരാധകർക്കിടയിൽ വൈറലാവുകയും ചെയ്തു.

ഓരോ മത്സരത്തിലും സ്ട്രാറ്റജിക് ടൈം ഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളിൽ 14.1 ഓവർ പൂർത്തിയാക്കണം എന്നാണ് ഐപിഎൽ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ 90 മിനുറ്റിനുള്ളിൽ 20 ഓവർ ക്വാട്ട പൂർത്തീകരിക്കണം. നിശ്ചിത സമയത്ത് പൂർത്തിയാകാനുള്ള ഓരോ ഓവറിനും 20 ശതനമാണ് പിഴ ശിക്ഷ. കുറഞ്ഞ ഓവർ നിരക്കിന് ഡൽഹിക്കെതിരായ മത്സരത്തിൽ 12 ലക്ഷം രൂപയാണ് ധോണി പിഴയായി ഒടുക്കേണ്ടിവന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios