ഗംഭീറിന് മനോജ് തിവാരിയുടെ മറുപടി; സഞ്ജുവല്ല ഇന്ത്യയിലെ മികച്ച യുവതാരം !
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ സഞ്ജു 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു. രാജസ്ഥാനുവേണ്ടി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു.
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിലൊരാളായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്‌സ്മാനും കൂടിയാണെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ സഞ്ജു 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു. രാജസ്ഥാനുവേണ്ടി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. ചെന്നൈക്കെതിരെ 32 പന്തില്‍ 200 പ്രഹരശേഷിയില്‍ 74 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതില്‍ ഒമ്പത് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നു.
എന്നാല്‍ ഗംഭീറിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കൂടിയായി മനോജ് തിവാരി. ട്വിറ്ററിലാണ് തിവാരി അഭിപ്രായം അറിയിച്ചത്. തിവാരിയുടെ അഭിപ്രായത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ഗില്‍. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിരിക്കെയാണ് തിവാരി തന്റെ അഭിപ്രായം വ്യക്കമാക്കിയത്.
അണ്ടര്‍ 19 ലോകകപ്പില്‍ മാന്‍ ഓഫ് ദീ സീരീസ് ആയ ശേഷം 2018ലാണ് ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ചില മത്സരങ്ങളില്‍ ഒപ്പണറായി കളിച്ച താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണയും ഗില്‍ ബാറ്റ് കൊണ്ട് വലിയ സ്‌കോറുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ ഗംഭീര പ്രകടനത്തോടെ ചെന്നൈക്കെതിരെ ഇതുവരെയുള്ള മോശം റെക്കോര്‍ഡും സഞ്ജു ഇന്ന് തിരുത്തി. ഇന്നത്തെ മത്സരത്തിന് മുമ്പ് ചെന്നൈക്കെതിരെ കളിച്ച ഏഴ് ഇന്നിംഗ്‌സില്‍ 11.29 ശരാശറിയില്‍ 79 റണ്‍സായിരുന്നു സഞ്ജുവിന്റെ ശരാശരി. ഉയര്‍ന്ന സ്‌കോര്‍ 26ഉം.