ഫസീലയെ കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വെച്ച് കൊന്ന ശേഷം പ്രതി കടന്നത് കർണ്ണാടകയിലേക്ക്, സനൂഫിനായി അന്വേഷണം
അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലേക്കാണ് പൊലീസ് വ്യാപിപ്പിച്ചത്.അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചു. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് കഴിഞ്ഞ 26ന് കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. കൂടെ മുറിയെടുത്ത തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലേക്കാണ് പൊലീസ് വ്യാപിപ്പിച്ചത്.അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ട ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമില്ല.
സനൂഫ് ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തി. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ഫസീല കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായത്.തുടര്‍ന്ന് മുഹമ്മദ് സനൂഫിനെതിരെ ഭാരതീയ ന്യായ സംഹിത 103 പ്രകാരം കൊലപാതകത്തിന് പൊലീസ് കേസ്സെടുത്തു. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്സ്. ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. ഈ വിരോധമാണോ കൊലപാതക കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പൊലീസിന് കിട്ടിയ വിവരം.
വീഡിയോ സ്റ്റോറി കാണാം
Read More : വയനാട്ടിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി 76കാരിയും കൊച്ചുമകനും; തടവും പിഴയും വിധിച്ച് കോടതി