തകര്‍ത്തടിച്ച് വില്യംസണും ബെയര്‍സ്റ്റോയും, ഹൈദരാബാദിന് വെടിക്കെട്ട് തുടക്കം
മൂന്നാം ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടി ബെയര്‍സ്റ്റോയും മോശമാക്കിയില്ല.
അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ 28 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും 18 പന്തില്‍ 29 റണ്‍സുമായി കെയ്ന്‍ വില്യംസണും ക്രീസില്‍.
ഡേവിഡ് വാര്‍ണര്‍ക്ക് പകരം കെയ്ന്‍ വില്യംസണണാണ് ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം ഹൈദരാബാദിന്‍റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. കരുതലോടെയാണ് ബെയര്‍സ്റ്റോയും വില്യംസണും തുടങ്ങിയത്. പാറ്റ് കമിന്‍സിന്‍റെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ ശിവം മാവിയുടെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് വില്യംസണ്‍ ഹൈദരാബാദിനെ ടോപ് ഗിയറിലാക്കി.
മൂന്നാം ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടി ബെയര്‍സ്റ്റോയും മോശമാക്കിയില്ല. ആന്ദ്രെ റസല്‍ എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച് ബെയര്‍സ്റ്റോയും വില്യംസണും സ്കോറിംഗ് വേഗം കൂട്ടി. അഞ്ചാം ഓവര്‍ എറിഞ്ഞ കമിന്‍സിനെയും വില്യംസണും ബെയര്‍സ്റ്റോയും ബൗണ്ടറിയിലേക്ക് പറത്തി.
ശിവം മാവി എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ സിക്സും ബൗണ്ടറിയും നേടി ഹൈദരാബാദ് 58 റണ്‍സിലെത്തി. കാലിന് പരിക്കേറ്റ വില്യംസണ്‍ ഓടാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പരമാവധി ബൗണ്ടറികളിലൂടെ റണ്‍സ് നേടാനാണ് ഹൈദരാബാദ് തുടക്കത്തില്‍ ശ്രമിച്ചത്.
Powered By