ഫിഞ്ച് വീണു, പോരാട്ടം നയിച്ച് പടിക്കല്‍, റോയല്‍സിനെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം

ബാംഗ്ലൂര്‍ റോയല്‍സിന്‍റെ ബൗളിംഗ് കുന്തമുനയായ ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രമെടുത്ത ബാംഗ്ലൂര്‍ ശ്രേയസ് ഗോപാല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സെ നേടിയുള്ളു.

IPL2020 Royal Challengers Bangalore vs Rajasthan Royals Live update, Finch falls RCB chase 178

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 13 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍. 11 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റാണ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ നഷ്ടമായത്.

ബാംഗ്ലൂര്‍ റോയല്‍സിന്‍റെ ബൗളിംഗ് കുന്തമുനയായ ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രമെടുത്ത ബാംഗ്ലൂര്‍ ശ്രേയസ് ഗോപാല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സെ നേടിയുള്ളു. എന്നാല്‍ ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് സിക്സ് നേടിയ ആരോണ്‍ ഫിഞ്ച് ബാംഗ്ലൂരിനെ ടോപ് ഗിയറിലാക്കി.

എന്നാല്‍ ശ്രേയസ് ഗോപാലിന്‍റെ നാലാം ഓവറില്‍ സിക്സിന് ശ്രമിച്ച ഫിഞ്ചിന് പിഴച്ചു. 11 പന്തില്‍ 14 റണ്‍സെടുത്ത ഫിഞ്ച് മിഡ് ഓണില്‍ ഉത്തപ്പയുടെ കൈകളിലൊതുങ്ങി. വണ്‍ഡൗണായെത്തിയ കോലിയും പടിക്കലും ചേര്‍ന്ന് ബാംഗ്ലൂരിനെ പവര്‍പ്ലേയില്‍ 47 റണ്‍സിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ സ്റ്റീവന്‍ സ്മിത്ത് (36 പന്തില്‍ 57), റോബിന്‍ ഉത്തപ്പ (22 പന്തില്‍ 41)  എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. സഞ്ജു സാംസണ്‍ (ആറ് പന്തില്‍ 9) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. നാല് വിക്കറ്റ് നേടിയ ക്രിസ് മോറിസാണ് രാജസ്ഥാനെ നിയന്ത്രിച്ചു നിര്‍ത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios