ഇതാണ് വൈറലായ 'അംബാനി ലഡ്ഡു'; ഹെല്‍ത്തി മധുര പലഹാരം തയ്യാറാക്കുന്നത് ഇങ്ങനെ

ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം, ഉണക്കിയ ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിങ്ങനെ നിരവധി നട്സുകളും ഡ്രൈ ഫ്രൂട്ട്സുകളും ചേര്‍ത്തതാണ് ഈ ഹെല്‍ത്തി ലഡ്ഡു. 
 

healthy and tasty ambani laddu recipe

സമ്പന്നരായ അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട ഒരു മധുര പലഹാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനന്ദ് അംബാനിയുടെ പ്രിയപ്പെട്ട ഈ 'റിച്ച്' ലഡ്ഡുവില്‍  പഞ്ചസാര ഒട്ടും ഉപയോഗിക്കില്ല എന്നുമാത്രമല്ല, സംഭവം വളരെ ഹെല്‍ത്തിയുമാണ്. 

ടേസ്റ്റ് ബൈ ഇഷിക എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടൊണ്  അനന്ദിന്‍റെ പ്രിയപ്പെട്ട ലഡ്ഡു സോഷ്യല്‍ മീഡിയയില്‍ വൈറലായത്.  33 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം, ഉണക്കിയ ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിങ്ങനെ നിരവധി നട്സുകളും ഡ്രൈ ഫ്രൂട്ട്സുകളും ചേര്‍ത്തതാണ് ഈ ഹെല്‍ത്തി ലഡ്ഡു. 

ഇവ തയ്യാറാക്കാനായി ആദ്യം ബദാം, കശുവണ്ടി എന്നിവ മിതമായ ചൂടിൽ വറുത്തെടുക്കുക. ശേഷം പിസ്ത കൂടി ചേർത്ത് വീണ്ടും 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ബദാം ഇളം ഗോൾഡൻ നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഈന്തപ്പഴം, ഉണങ്ങിയ ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിവ ഒരു ചൂടുള്ള ചട്ടിയിലിട്ട് വറുക്കുക. ഇനി മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും തണുത്തുകഴിഞ്ഞാല്‍ ഇവയെല്ലാം കൂടി മിക്സിലിട്ട് ചതച്ചെടുക്കുക. ഇനി ഈ മിശ്രിതം ലഡ്ഡുവിന്‍റെ അളവില്‍ ഉരുട്ടിയെടുക്കുക. ഇതോടെ ഹെല്‍ത്തി ലഡ്ഡു റെഡി. 

 

Also read: അമൃതംപൊടി കൊണ്ടുള്ള ലഡ്ഡു എളുപ്പത്തില്‍ തയ്യാറാക്കാം; റെസിപ്പി

Latest Videos
Follow Us:
Download App:
  • android
  • ios