ഐപിഎല്‍ ഫൈനല്‍: പവര്‍ പ്ലേയില്‍ ചെന്നൈ സൂപ്പര്‍, കൊല്‍ക്കത്തക്കെതിരെ മികച്ച തുടക്കം
പതിവുപോലെ ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. ശിവം മാവി എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് റണ്‍സെടുക്കാനെ ചെന്നൈക്കായുള്ളു.
ദുബായ്: ഐപിഎല്‍ (IPL 2021) കിരീടപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ആദ്യം ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) പവര്‍പ്ലേയില്‍ മികച്ച തുടക്കം. പവര്‍പ്ലേ പിന്നിടുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ 22 റണ്‍സോടെ ഫാഫ് ഡൂപ്ലെസിയും(Faf du Plessis) 19 പന്തില്‍ 26 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും(Ruturaj Gaikwad ) ക്രീസില്‍.
നല്ലതുടക്കം, അവസരം നഷ്ടമാക്കി കാര്‍ത്തിക്ക്
പതിവുപോലെ ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. ശിവം മാവി എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് റണ്‍സെടുക്കാനെ ചെന്നൈക്കായുള്ളു.
ഷാക്കിബ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഫാഫ് ഡൂപ്ലെസിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ദിനേശ് കാര്‍ത്തിക് നഷ്ടമാക്കി. തൊട്ടു പിന്നാലെ ഗെയ്‌ക്‌വാദ് ഷാക്കിബിനെതിരെ ബൗണ്ടറിയും സിക്സും നേടി ചെന്നൈ സ്കോറിന് ഗതിവേഗം നല്‍കി. 13 റണ്‍സാണ് മൂന്നാം ഓവറില്‍ പിറന്നത്. നാലാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്‍റെ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം ചെന്നൈ 12 റണ്‍സടിച്ചു. എന്നാല്‍ റണ്ണൊഴുക്ക് തടഞ്ഞ ശിവം മാവി അഞ്ചാം ഓവറില്‍ എട്ട് റണ്‍സെ വഴങ്ങിയുള്ളു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഒരു നോ ബോള്‍ എറിഞ്ഞതോടെ ഫ്രീ ഹിറ്റ് ലഭിച്ച ചെന്നൈ എട്ട് റണ്‍സടിച്ച് സ്കോര്‍ 50ല്‍ എത്തിച്ചു.
നേരത്തെ കിരീടപ്പോരില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്തയും ചെന്നൈയും ഫൈനലിനിറങ്ങിയത്.
Chennai Super Kings (Playing XI): Ruturaj Gaikwad, Faf du Plessis, Robin Uthappa, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood.
Kolkata Knight Riders (Playing XI): Shubman Gill, Venkatesh Iyer, Nitish Rana, Rahul Tripathi, Dinesh Karthik(w), Eoin Morgan(c), Shakib Al Hasan, Sunil Narine, Lockie Ferguson, Shivam Mavi, Varun Chakaravarthy.