സണ്‍റൈസേഴ്‌സിന് ആശങ്കയായി ഭുവിയുടെ പരിക്ക്; പ്രതികരിച്ച് ഡേവിഡ് വാര്‍ണര്‍

ചെന്നൈയുടെ ചേസിംഗിനിടെ സണ്‍റൈസേഴ്‌സിന് ഏറ്റവും വലിയ ആശങ്കയായത് ഭുവനേശ്വര്‍ കുമാറിന്‍റെ പരിക്കാണ്

IPL CSK vs SRH Bhuvneshwar Kumar Injury David Warner reaction

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആശങ്കയായി സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ പരിക്ക്. ഇടത് തുടയ്‌ക്ക് പരിക്കേറ്റ് മത്സരം പൂര്‍ത്തിയാക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു താരം. ഭുവിയുടെ പരിക്ക് സാരമുള്ളതാണോ എന്ന് സണ്‍റൈസേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നറിയില്ല. ടീം ഫിസിയോയുമായി സംസാരിച്ച ശേഷമേ കൂടുതല്‍ പറയാനാകൂ എന്ന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മത്സരശേഷം വ്യക്തമാക്കി. 

ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയോ? മെല്ലെപ്പോക്കില്‍ വിമര്‍ശനം

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ചേസിംഗിനിടെ സണ്‍റൈസേഴ്‌സിന് ഏറ്റവും വലിയ ആശങ്കയായത് ഭുവനേശ്വര്‍ കുമാറിന്‍റെ പരിക്കാണ്. 19-ാം ഓവറിന്‍റെ ആദ്യ പന്ത് എറിഞ്ഞ ശേഷം ഭുവി മടങ്ങിയപ്പോള്‍ ചെന്നൈക്ക് പ്രതീക്ഷ കൈവന്നിരുന്നു. ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് എത്തിയാണ് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഐപിഎല്ലിലെ രണ്ടാമത്തെ മത്സരം മാത്രം കളിക്കുന്ന കശ്മീരി താരം അബ്ദുൽ സമദിനെ അവസാന ഓവര്‍ ഏല്‍പിക്കേണ്ടിവന്നു ഡേവിഡ് വാര്‍ണറിന്.

'ഏറെ ബഹുമാനം'; പൊരിവെയിലത്ത് തളര്‍ന്ന ധോണിയെ ചേര്‍ത്തുനിര്‍ത്തി ശ്രീശാന്തിന്‍റെ വാക്കുകള്‍ 

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഏഴ് റൺസിന് തോൽപ്പിച്ചു. 165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 36 പന്തില്‍ 47 റൺസുമായി പുറത്താകാതെ നിന്ന നായകന്‍ എം എസ് ധോണിക്ക് ചെന്നൈയെ ജയത്തിലെത്തിക്കാനായില്ല. സമദിന്‍റെ അവസാന ഓവറില്‍ 28 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ചെന്നൈക്ക് 20 റണ്‍സേ എടുക്കാനായുള്ളൂ.

തോല്‍വിയുടെ കാരണക്കാരന്‍ ആര്; വിശ്വസ്‌തനെ പോലും പരോക്ഷമായി പഴിച്ച് ധോണി

Powered by 

IPL CSK vs SRH Bhuvneshwar Kumar Injury David Warner reaction

Latest Videos
Follow Us:
Download App:
  • android
  • ios