ഐപിഎല്‍ 2021: ഹൈദരാബാദിനെ പിന്തുണച്ച് കാണികളിലൊരാളായി വാര്‍ണറും..! വീഡിയോ കാണാം
തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്സ്മാന്‍. മൂന്ന് സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്.
ദുബായ്: ഐപിഎല്‍ (IPL) ചരിത്രത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) ഏറ്റവും മികച്ച താരവും ക്യാപ്റ്റനുമാരെന്ന് ചോദിച്ചാല്‍ ഡേവിഡ് വാര്‍ണറെന്ന് (David Warner) സംശയമില്ലാതെ പറയാം. തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്സ്മാന്‍. മൂന്ന് സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്. 2016ല്‍ ഹൈദരാബാദ് ആദ്യമായി കിരീടം ഉയര്‍ത്തുമ്പോഴും വാര്‍ണറായിരുന്നു ക്യാപ്റ്റന്‍.
ഐപിഎല്‍ 2021: 'അവരെ കിട്ടിയത് ഭാഗ്യമാണ്'; കൊല്‍ക്കത്തയുടെ വിജയജോഡിയെ കുറിച്ച് മോര്‍ഗന്‍
എന്നാല്‍ ഇന്നദ്ദേഹത്തിന് ടീമില്‍ പോലും ഇടമില്ല. സീസണിലെ മോശം ഫോമിന് പിന്നാലെ നായകസ്ഥാനത്ത് നിന്ന് നീക്കി. വൈകാതെ പ്ലയിംഗ് ഇലവനിലും സ്ഥാനം കിട്ടാതായി. എന്തിന് പറയുന്നു, മത്സരമുള്ള ദിവസങ്ങളില്‍ ഡഗ്ഔട്ടില്‍ പോലും അദ്ദേഹത്തെ കാണുന്നില്ലായിരുന്നു. മുറിയിലിരുന്നാണ് അദ്ദേഹം ഹൈദരാബാദിന്റെ മത്സരങ്ങള്‍ കണ്ടിരുന്നത്.
ഐപിഎല്‍ 2021: 'ക്യാപ്റ്റനാവാന്‍ ഉറച്ച ശബ്ദം വേണം, അത് അയാള്‍ക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരേ ജഡേജ
മോശം പ്രകടനത്തെ തുടര്‍ന്ന് ഹൈദരാബാദ് ഐപിഎല്ലിന്റെ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിക്കഴിഞ്ഞു. കളിച്ച 12 മത്സരങ്ങളില്‍ 10ലും ടീം തോറ്റു. അടുത്തതവണ ടീം ഉടച്ച് വാര്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരെ മാത്രം ടീമില്‍ നിലനിര്‍ത്തിയേക്കും.
ഐപിഎല്‍ 2021: നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; ആവേശപ്പോര്
വാര്‍ണര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പുറത്താവും. ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും വാര്‍ണര്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം കാണാനെത്തിയിരുന്നു. ഗ്യാലറിയില്‍ കാണികള്‍ക്കിടയിലാണ് വാര്‍ണറുണ്ടായിരുന്നത്. തോല്‍വിക്കിടയിലും ഹൈദരബാദിന്റെ കൊടിയും വീശി പിന്തുണ അറിയിക്കാന്‍ വാര്‍ണറെത്തി. ക്രിക്കറ്റ് ആരാധകരെ പലരേയും വേദനിപ്പിച്ച വീഡിയോ കാണാം...
ഇന്ത്യയോട് എപ്പോഴും സ്‌നേഹം കാണിക്കുന്ന താരമാണ് വാര്‍ണര്‍. എക്കാലത്തും തന്റെ രണ്ടാം വീടാണ് ഹൈദരാബാദ് എന്ന് വാര്‍ണര്‍ മുമ്പ് പറഞ്ഞിരുന്നു.