ആവേശം കൊള്ളിക്കുന്ന താരനിരയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശക്തം

ആറ് ബാറ്റര്‍മാരും ഏഴ് ബൗളര്‍മാരും 9 ഓള്‍റൗണ്ടര്‍മാരും അടങ്ങുന്നതാണ് സിഎസ്‌കെ 2025 സ്‌ക്വാഡ്.

chennai super kings probable eleven for ipl next season

ജിദ്ദ: ആരാധകരെ ആവേശം കൊള്ളിക്കുന്ന താരനിരയുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  അടുത്ത സീസണിലെ ഐപിഎല്ലിന് എത്തുന്നത്. നായകന്‍ റിതുരാജ് ഗെയ്ക്‌വാദും ധോണിയും ഉള്‍പ്പടെ 5 താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈ ലേലത്തിലൂടെ ഒരു പിടി മികച്ച താരങ്ങളെയും സ്വന്തമാക്കി. ആറ് ബാറ്റര്‍മാരും ഏഴ് ബൗളര്‍മാരും 9 ഓള്‍റൗണ്ടര്‍മാരും അടങ്ങുന്നതാണ് സിഎസ്‌കെ 2025 സ്‌ക്വാഡ്. ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ് എന്നീ സ്പിന്നര്‍മാരെ ലേലത്തില്‍ സ്വന്തമാക്കിയ സി എസ് കെ, രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ ഹരിയാന പേസര്‍ അന്‍ഷുല്‍ കംബോജിനെയും ഓള്‍ റൗണ്ടര്‍ സാം കറനെയും ടീമിലെത്തിച്ചു. വൈവിധ്യമാര്‍ന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ആറാം കിരീടം ലക്ഷ്യമിടുന്ന സി എസ് കെയുടെ കരുത്ത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബേ, എം എസ് ധോണി, രവീന്ദ്ര ജഡേജ, മതീഷ പതിരാന, ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

റുതുരാജ് ഗെയ്ക്വാദ്(18 കോടി), രവീന്ദ്ര ജഡേജ(18 കോടി), മതീശ പതിരാന(13.00 കോടി), ശിവം ദുബെ(12.00 കോടി), നൂര്‍ അഹമ്മദ്(10 കോടി), രവിചന്ദ്രന്‍ അശ്വിന്‍ (9.75 കോടി),ഡെവോണ്‍ കോണ്‍വേ (6.25 കോടി),ഖലീല്‍ അഹമ്മദ്(4.80 കോടി), രചിന്‍ രവീന്ദ്ര(4 കോടി), എംഎസ് ധോണി(4.00 കോടി), അന്‍ഷുല്‍ കാംബോജ്(3.40 കോടി), രാഹുല്‍ ത്രിപാഠി(3.40 കോടി), സാം കറന്‍(2.40 കോടി), ഗുര്‍ജപ്നീത് സിംഗ് (2.20 കോടി), നഥാന്‍ എല്ലിസ്(2.00 കോടി), ദീപക് ഹൂഡ(1.70 കോടി), ജാമി ഓവര്‍ട്ടണ്‍(1.50), വിജയ് ശങ്കര്‍(1.20 കോടി), ശൈഖ് റഷീദ് (30 ലക്ഷം), മുകേഷ് ചൗധരി(30 ലക്ഷം), കമലേഷ് നാഗര്‍കോട്ടി(30 ലക്ഷം),ശ്രേയസ് ഗോപാല്‍(30 ലക്ഷം),രാമകൃഷ്ണ ഘോഷ്(30 ലക്ഷം), വന്‍ഷ് ബേദി(55 ലക്ഷം), ആന്ദ്രെ സിദ്ധാര്‍ത്ഥ്(30 ലക്ഷം).

Latest Videos
Follow Us:
Download App:
  • android
  • ios