ഐപിഎല്‍: നടരജാന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ഹൈദരാബാദ്
ഈ മാസം 22ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് നടരാജന്‍ കൊവിഡ് ബാധിതനായത്. ഇതോടെ നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറും സപ്പോര്‍ട്ട് സ്റ്റൈഫിലുള്ള അഞ്ചോളം പേരും ഐസോലേഷനില്‍ പോവേണ്ടിവന്നു.
ദുബായ്: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തിന് തൊട്ടു മുമ്പ് കൊവിഡ്(Covid-19) ബാധിതനായ പേസ് ബൗളര്‍ ടി നടരാജന്‍റെ(T Natarajan) പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈാദരാബാദ്(Sunrisers Hyderabad). ജമ്മു കശ്മീരില്‍ നിന്നുള്ള മീഡിയം പേസര്‍ ഉമ്രാന്‍ മാലിക്കാണ്(Umran Malik) നടരാജന്‍റെ താല്‍ക്കാലി പകരക്കാരനായി ഹൈദരാബാദ് ടീമിലെത്തിയത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുള്ള മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. ആ മത്സരത്തില്‍ നാലു വിക്കറ്റുമെടുത്തു.
ഈ മാസം 22ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് നടരാജന്‍ കൊവിഡ് ബാധിതനായത്. ഇതോടെ നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറും സപ്പോര്‍ട്ട് സ്റ്റൈഫിലുള്ള അഞ്ചോളം പേരും ഐസോലേഷനില്‍ പോവേണ്ടിവന്നു.
ഐപിഎല്ലിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് ബാധിതനായാല്‍ അയാള്‍ തിരിച്ചെത്തുന്നതുവരെ പകരക്കാരനായി ഒരു കളിക്കാരകനെ ഉള്‍പ്പെടുത്താം. ടീമിലെ യഥാര്‍ത്ഥ അംഗം കൊവിഡ് മുക്തനായി ബയോ ബബ്ബിളില്‍ തിരിച്ചെത്തുന്നതുവരെയായിരിക്കും ഇയാളെ ടീമില്‍ തുടരാന്‍ അനുവദിക്കുക.
ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഇതുവരെ കളിച്ച എട്ടു കളികളില്‍ ഒരു ജയം മാത്രമാണുള്ളത്. രണ്ട് പോയന്‍റ് മാത്രമുള്ള ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.