ഐപിഎല്‍: ധോണിയെ വെല്ലും മിന്നല്‍ സ്റ്റംപിംഗുമായി സഞ്ജു

അയ്യരെ പോലും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു സഞ്ജുവിന്‍റെ സ്റ്റംപിംഗ്. പതിനാലാം ഓവറില്‍ ഡല്‍ഹി 90 റണ്‍സില്‍ നില്‍ക്കെയായിരുന്നു സഞ്ജുവിന്‍റെ സ്റ്റംപിംഗില്‍ അയ്യര്‍ മടങ്ങിയത്. ഇതോടെ ഡല്‍ഹിയുടെ സ്കോറിംഗ് വേഗത്തിനും ബ്രേക്ക് വീണു.

IPL 2021: Sanju Samson lightning stumping to dismiss Shreyas Iyer-Video

അബുദാബി: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ എം എസ്  ധോണിയെ(MS Dhoni) വെല്ലുന്ന മിന്നല്‍ സ്റ്റംപിംഗുമായി രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) നായകന്‍ സഞ്ജു സാംസണ്‍(Sanju Samson). ഡല്‍ഹിയുടെ ടോപ് സ്കോററായ ശ്രേയസ് അയ്യരെയാണ് സഞ്ജു അതിവേഗ സ്റ്റംപിംഗിലൂടെ പുറത്താക്കിയത്.

Also Read:ഐപിഎല്‍ 2021: 'മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

റിഷഭ് പന്ത് മടങ്ങിയശേഷം ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോഴായിരുന്നു രാഹുല്‍ തിവാട്ടിയയുടെ പന്തില്‍ സഞ്ജു അതിവേഗ സ്റ്റംപിംഗിലൂടെ ഡല്‍ഹിയുടെ പ്രതീക്ഷകളുടെ ബെയില്‍സിളക്കിയത്. ഓഫ് സ്റ്റംപിന് പുറത്ത് വൈഡായ തിവാട്ടിയയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച അയ്യര്‍ക്ക് പിഴച്ചു. കാല്‍ ക്രീസില്‍ നിന്നു പുറത്തുപോയെ സമയം വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജു ബെയില്‍സിളക്കി. വീഡിയോ കാണാം.

അയ്യരെ പോലും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു സഞ്ജുവിന്‍റെ സ്റ്റംപിംഗ്. പതിനാലാം ഓവറില്‍ ഡല്‍ഹി 90 റണ്‍സില്‍ നില്‍ക്കെയായിരുന്നു സഞ്ജുവിന്‍റെ സ്റ്റംപിംഗില്‍ അയ്യര്‍ മടങ്ങിയത്. ഇതോടെ ഡല്‍ഹിയുടെ സ്കോറിംഗ് വേഗത്തിനും ബ്രേക്ക് വീണു.

ക്യാപ്റ്റനെന്ന നിലയിലും ഡല്‍ഹിക്കെതിരെ സഞ്ജു സാംസണ്‍ മികച്ച പ്രകടനാണ് പുറത്തെടുത്തത്. ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചും കൃത്യമായ ഫീല്‍ഡ് പ്ലേസിംഗിലൂടെയും സഞ്ജു ഡല്‍ഹി സ്കോര്‍ 154 റണ്‍സിലൊതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Also Read:ഐപിഎല്‍ 2021: 'ധോണി ഫോമിലെത്താന്‍ ഒരു വഴിയുണ്ട്'; ഉപദേശവുമായി ഗൗതം ഗംഭീര്‍

ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാം. ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി രാജസ്ഥാനും ആദ്യ നാലിലെത്താം.

Latest Videos
Follow Us:
Download App:
  • android
  • ios