ഐപിഎല്‍: പ്ലേ ഓഫിന് മുമ്പ് ചെന്നൈക്ക് തിരിച്ചടി, പരിക്കേറ്റ ഇംഗ്ലണ്ട് താരം പുറത്ത്; ലോകകപ്പും നഷ്ടമാവും

ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന രാജസഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനുശേഷമാണ് കറന് പുറം വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കറനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിലാണ് പരിക്ക് സ്ഥിരീകരിച്ചത്.

IPL 2021: Sam Curran ruled out of T20 World Cup and IPL 2021

ദുബായ്: ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് (Play-Off) ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തിരിച്ചടി. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ സാം കറന്(Sam Curran) ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളും ടി20 ലോകകപ്പും(T20 World Cup) നഷ്ടമാവും. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് സാം കറനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുന്നതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ECB) വ്യക്തമാക്കി.

ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന രാജസഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനുശേഷമാണ് കറന് പുറം വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കറനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിലാണ് പരിക്ക് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കറന്‍ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നും തുടര്‍ന്ന് തുടര്‍ പരിശോധനകള്‍ക്ക് വിധേയനാവുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

സാം കറന് പകരക്കാരനായി അദ്ദേഹത്തിന്‍റെ സഹോദരന്‍ കൂടിയായ ടോം കറനെ ഇംഗ്ലണ്ട് ലോകകപ്പ് ടീമലുള്‍പ്പെടുത്തി. ഇതിന് പുറമെ സറെ താരം റീസ് ടോപ്‌ലിയെ റിസര്‍വ് താരമായും ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഐപിഎല്ലിലും സാം കറന് ഫോമിലേക്ക് ഉയാരാനായിരുന്നില്ല. ഐപിഎല്ലില്‍ കളിക്കാത്ത ഇംഗ്ലണ്ട് താരങ്ങള്‍ ടി20 ലോകകപ്പിനായി ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലെത്തിയിട്ടുണ്ട്. ഈ മാസം 16വരെ ഇംഗ്ലണ്ട് ടീം ഒമാനില്‍ തുടരും.

ടി20 ലോകകപ്പില്‍ ഈ മാസം 23ന് നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. 30ന് ദുബായില്‍ ഓസ്ട്രേലിയയെയും അടുത്ത മാസം ആറിന് ഷാര്‍ജയില്‍ ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ട് നേരിടും.

Latest Videos
Follow Us:
Download App:
  • android
  • ios