കോലി ഡ്രൈവിംഗ് സീറ്റില്‍; മുംബൈക്കെതിരെ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ആര്‍സിബി
ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) വിരാട് കോലി-രോഹിത് ശര്‍മ്മ ക്ലാസിക് പോരിന് തുടക്കം. മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 63-1 എന്ന നിലയിലാണ്. വിരാട് കോലിയും(33*), ശ്രീകര്‍ ഭരതുമാണ്(25*) ക്രീസില്‍. പൂജ്യത്തില്‍ നില്‍ക്കേ ദേവ്‌ദത്ത് പടിക്കലിനെ ബുമ്ര പുറത്താക്കി.
ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൗരഭ് തിവാരിക്ക് പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ് മുംബൈ നിരയില്‍ ശ്രദ്ധേയം. അതേസമയം കോലിയുടെ ആര്‍സിബി മൂന്ന് മാറ്റങ്ങള്‍ വരുത്ത്. നവ്‌ദീപ് സെയ്‌നി, ഹസരംഗ, ടിം ഡേവിഡ് എന്നിവര്‍ക്ക് പകരം ഷഹ്‌ബാസ് അഹമ്മദും ഡാനിയേല്‍ ക്രിസ്റ്റ്യനും കെയ്‌ല്‍ ജാമീസണും പ്ലേയിംഗ് ഇലവനിലെത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഷഹ്‌ബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കെയ്‌ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്.
വെടിക്കെട്ട് ഫിനിഷിംഗ്; ജഡേജയുടെ ചുമലിലേറി ചെന്നൈ തലപ്പത്ത്