ഫീല്‍ഡിംഗിലും കിംഗ് കോലി; ഗെയ്‌ക്‌വാദിനെ പുറത്താക്കിയത് വണ്ടര്‍ ക്യാച്ചില്‍- വീഡിയോ

തകര്‍പ്പന്‍ ഫോമിലുള്ള ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കാനാണ് കോലി ഗംഭീര ക്യാച്ചെടുത്തത്

IPL 2021 RCB vs CSK Watch Virat Kohli stunner to remove Ruturaj Gaikwad

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ ഫീല്‍ഡിംഗ് മികവിനെ കുറിച്ച് ആര്‍ക്കും സംശയം കാണില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തിലും ഫീല്‍ഡിംഗിലെ കോലിക്കാഴ്‌ച ആരാധകര്‍ കണ്ടു. തകര്‍പ്പന്‍ ഫോമിലുള്ള ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കാനാണ് കോലി ഗംഭീര ക്യാച്ചെടുത്തത്.  

ഐപിഎല്‍ പതിനാലാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ മിന്നും ഫോം റുതുരാജ് ഗെയ്‌ക്‌വാദ് തുടരുകയാണ് എന്ന് തോന്നിച്ച അവസരത്തിലാണ് ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി നായകന്‍റെ ക്യാച്ചെത്തിയത്. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ ബാക്ക്‌വേഡ് പോയിന്‍റില്‍ നിന്ന് ഓടിവന്ന് മുന്നോട്ടുചാടി കോലി ക്യാച്ചെടുക്കുകയായിരുന്നു. 26 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം റുതുരാജ് ഗെയ്‌ക്‌വാദ് 38 റണ്‍സെടുത്തു. 

കാണാം കോലിയുടെ ക്യാച്ച്

ബാറ്റിംഗിലും കോലിക്കാഴ്‌ച

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റ് കൊണ്ട് തന്‍റെ പഴയകാലം ഓര്‍മ്മിപ്പിച്ചു ആര്‍സിബി നായകന്‍ വിരാട് കോലി. 36 പന്തില്‍ 41-ാം ഐപിഎല്‍ ഫിഫ്റ്റിയിലെത്തിയ കോലി 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ ദേവ്‌ദത്ത് പടിക്കലിനൊപ്പം 111 റണ്‍സ് കോലി ചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ ഡ്വെയ്‌ന്‍ ബ്രാവോയുടെ രണ്ടാം പന്ത് കോലിയെ ഡീപ് മിഡ് വിക്കറ്റില്‍ ജഡേജയുടെ കൈകളിലെത്തിച്ചു.

റെക്കോര്‍ഡ് തലനാരിഴയ്‌ക്ക് നഷ്‌ടം

തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും മത്സരത്തില്‍ ഗംഭീര റെക്കോര്‍ഡ് നേടാനുള്ള സുവര്‍ണാവസരം കോലി കൈവിട്ടു. 13 റണ്‍സ് കൂടി നേടിയിരുന്നുവെങ്കില്‍ ടി20 ക്രിക്കറ്റില്‍ കിംഗ് കോലിക്ക് 10000 റണ്‍സ് തികയ്‌ക്കാമായിരുന്നു. ടി20 ക്രിക്കറ്റില്‍ പതിനായിരം തികയ്‌ക്കാന്‍ 66 റണ്‍സായിരുന്നു മത്സരത്തിന് ഇറങ്ങുമ്പോള്‍ കോലിക്ക് വേണ്ടിയിരുന്നത്. ടി20യില്‍ ഇന്ത്യന്‍ ബാറ്റേര്‍സ് ആരും 10,000 ക്ലബില്‍ എത്തിയിട്ടില്ല. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

സോ സിംപിള്‍! നോ-ലുക്ക് സിക്‌സറുമായി കോലി, പന്ത് സ്റ്റേഡിയത്തിന് പുറത്ത്- വീഡിയോ

ഐപിഎല്‍: നല്ല തുടക്കം നഷ്ടമാക്കി; ബാംഗ്ലൂരിനെ പിടിച്ചുകെട്ടി ചെന്നൈ

ഹാര്‍ദ്ദിക്കിനെ കളിപ്പിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഷെയ്ന്‍ ബോണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios