കിംഗ് ഈസ് ബാക്ക്...മാസ് തിരിച്ചുവരവുമായി കോലി; തലനാരിഴയ്‌ക്ക് റെക്കോര്‍ഡ് നഷ്‌ടം
ടി20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്‌ക്കാന്‍ 66 റണ്‍സ് വേണ്ടിയിരുന്ന കോലി 53 റണ്‍സെടുത്ത് പുറത്തായി
ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) എതിരായ മത്സരത്തില്‍ ഫോമിലേക്ക് മാസ് തിരിച്ചുവരവ് നടത്തിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലര്‍(Royal Challengers Bangalore) നായകന്‍ വിരാട് കോലിക്ക്(Virat Kohli) റെക്കോര്‍ഡ് തലനാരിഴയ്‌ക്ക് നഷ്‌ടം. ടി20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്‌ക്കാന്‍ 66 റണ്‍സ് വേണ്ടിയിരുന്ന കോലി 53 റണ്‍സെടുത്ത് പുറത്തായി. 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു കോലിയുടെ ബാറ്റിംഗ്.
ഇന്ന് 66 റണ്‍സ് നേടിയിരുന്നു എങ്കില്‍ ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകുമായിരുന്നു കോലി. ആകെ താരങ്ങളില്‍ അഞ്ചാമന്‍ എന്ന നേട്ടവും സ്വന്തമായേനേ. ക്രിസ് ഗെയ്‌ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷൊയൈബ് മാലിക്ക്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുമ്പ് ടി20യില്‍ 10,000 റണ്‍സ് തികച്ച താരങ്ങള്‍.
കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നാല് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കില്‍ ചെന്നൈക്കെതിരെ മിന്നും ഫോമിലേക്ക് കോലി തിരിച്ചുവരികയായിരുന്നു. 36 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. സമീപകാലത്തെ മോശം ഫോമിന് തുടക്കം മുതല്‍ ബൗണ്ടറികളുമായി കോലി മറുപടി നല്‍കി. എന്നാല്‍ ആര്‍സിബി ഇന്നിംഗ്‌സിലെ 14-ാം ഓവറില്‍ ഡ്വെയ്‌ന്‍ ബ്രാവോയുടെ രണ്ടാം പന്ത് കോലിയെ ഡീപ് മിഡ് വിക്കറ്റില്‍ ജഡേജയുടെ കൈകളിലെത്തിച്ചു. ഒന്നാം വിക്കറ്റില്‍ വിരാട് കോലി- ദേവ്‌ദത്ത് പടിക്കല്‍ സഖ്യം 111 റണ്‍സ് ചേര്‍ത്തു
റെക്കോര്‍ഡ് ഉന്നമിട്ട് 'തല'യും
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്കും ഇന്നത്തെ മത്സരം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാനുള്ളതാണ്. ഒരു ക്യാച്ച് കൂടി നേടിയാല്‍ ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പറാകും 'തല'. നിലവില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം 114 ക്യാച്ചുമായി ധോണി റെക്കോര്‍ഡ് പങ്കിടുകയാണ്. അഞ്ച് റണ്‍സ് കൂടി നേടിയാല്‍ 'ചിന്നത്തല' സുരേഷ് റെയ്‌നയ്‌ക്ക് 5500 റണ്‍സ് ഐപിഎല്ലില്‍ തികയ്‌ക്കാം.
ഐപിഎല്ലില്‍ ക്രിസ് ഗെയ്‌ലിന് ശേഷം 250 സിക്‌സറുകള്‍ തികയ്‌ക്കുന്ന താരമാകാന്‍ ഒരുങ്ങുകയാണ് ആര്‍സിബിയുടെ എ ബി ഡിവില്ലിയേഴ്‌സ്. അഞ്ച് സിക്‌സറുകളാണ് എബിഡിക്ക് ഇതിന് വേണ്ടത്. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജിന് 50 ഐപിഎല്‍ വിക്കറ്റുകള്‍ തികയ്‌ക്കാം. നിലവില്‍ 42 മത്സരങ്ങളില്‍ 45 വിക്കറ്റുകളാണ് താരത്തിനുള്ളത്.
കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍
ഷാര്‍ജയില്‍ കോലി-ധോണി തീപ്പോര്; ടോസ് അറിയാം, രണ്ട് മാറ്റങ്ങളുമായി ആര്‍സിബി
മുംബൈയുടെ വിധി ദയനീയമാകാം; ഐപിഎല്‍ പ്ലേ ഓഫ് ടീമുകളെ പ്രവചിച്ച് ആകാശ് ചോപ്ര
ചരിത്രമെഴുതാന്‍ കോലിയും ധോണിയും; ഷാര്‍ജയില്‍ ഇന്ന് റെക്കോര്‍ഡുകള്‍ പെയ്‌തിറങ്ങിയേക്കും