ഉനദ്ഘട്ടിന് മൂന്ന് വിക്കറ്റ്, ഡല്‍ഹിക്ക് തകര്‍ച്ച; ഡല്‍ഹിക്കെതിരെ തുടക്കത്തിലെ ആധിപത്യം രാജസ്ഥാന്

ശിഖര്‍ ധവാന്‍ (2), പൃഥ്വി ഷാ (9), മൂന്നാമന്‍ അജിന്‍ക്യ രഹാനെ (8), മാര്‍കസ് സ്റ്റോയിനിസ് (0) എന്നിവര ഇതിനോടകം പവലിയനില്‍ തിരിച്ചെത്തിക്കാന്‍ രാജസ്ഥാനായി.
 

IPL 2021, Rajasthan Royals got dream start vs Delhi

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരയാ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ നാലിന് 54 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (2), പൃഥ്വി ഷാ (9), മൂന്നാമന്‍ അജിന്‍ക്യ രഹാനെ (8), മാര്‍കസ് സ്റ്റോയിനിസ് (0) എന്നിവര ഇതിനോടകം പവലിയനില്‍ തിരിച്ചെത്തിക്കാന്‍ രാജസ്ഥാനായി. മൂന്ന് വിക്കറ്റുകളും നേടിയത് ജയ്‌ദേവ് ഉനദ്ഘട്ടാണ്. മുസ്തഫിസുര്‍ റഹ്‌മാനാണ് ഒരു വിക്കറ്റ്. റിഷഭ് പന്ത് (23), ലളിത് യാദവ് (9) എന്നിവരാണ് ക്രീസില്‍. ലൈവ് സകോര്‍.

രണ്ടാം ഓവറിലെ അവസാന പന്തിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഉനദ്ഘട്ടിന്റെ സ്ലോവറില്‍ വലിയ ഷോട്ടിന് മുതിര്‍ന്ന പൃഥ്വിക്ക് പിഴച്ചു. ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച്. അടുത്ത ഓവറിന്റെ ആദ്യ പന്തിലും ഉനദ്ഘട് വിക്കറ്റ് സ്വന്തമാക്കി. ഇത്തവണ ശിഖര്‍ ധവാനാണ് ഇരയാത്. സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ധവാനെ കുടുക്കിയത്. സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമം പാളിപ്പോയി. വലത്തോട്ട് ഡൈവ് ചെയ്ത സഞ്ജു അസാമാന്യ മെയ്‌വഴക്കത്തോടെ പന്ത് കയ്യിലൊതുക്കി.  

മൂന്നാം ഓവര്‍ എറിയാനെത്തിയ ഉനദ്ഘട് രഹാനെയേയും കുടുക്കി. ഇത്തവണയും സ്ലോവറാണ് വില്ലനായത്. റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രഹാനെ മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റോയിനിസിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മുസ്തഫിസുര്‍ റഹ്‌മാന്‍ സ്ലോവറില്‍ ബാറ്റുവച്ച സ്‌റ്റോയിനിസ് ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. പരിക്കേറ്റ് സീസണ്‍ നഷ്ടമായ ബെന്‍ സ്റ്റോക്‌സിന് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. ശ്രേയാസ് ഗോപാലിന് പകരം ജയ്‌ദേവ് ഉനദ്ഘട്ടിനേയും ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് പകരം കഗിസോ റബാദ ടീമിലെത്തി. ഓള്‍റൗണ്ടറായ ലളിത് യാദവ് ഡല്‍ഹിക്കായി അരങ്ങേറി.

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു ഡല്‍ഹി. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് തോറ്റിരുന്നു. സീസണിലെ ആദ്യ സെഞ്ചുറി നേടിയ സഞ്ജു സാംസണിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. സ്‌റ്റോക്‌സിന്റെ അഭാവം എങ്ങനെ നികത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, അജിന്‍ക്യ രഹാനെ, മാര്‍കസ് സ്റ്റോയിനിസ്, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, ടോം കറന്‍, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വോഹ്‌റ, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ജോസ് ബട്‌ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios