ബൗളര്‍മാരൊക്കെ എത്രയോ ഭേദം! ശരാശരി 7.73; നാണക്കേടിന്‍റെ പടുകുഴിയില്‍ പുരാന്‍, കൂട്ടിന് മോര്‍ഗന്‍
ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ പത്തോ അതിലധികമോ ഇന്നിംഗ്‌സുകള്‍ കളിച്ച താരങ്ങളിലെ ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയുടെ നാണക്കേട് ഇക്കുറി നിക്കോളാസ് പുരാന്‍റെ പേരിലായി
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) നാണക്കേടിന്‍റെ പടുകുഴിയില്‍ പഞ്ചാബ് കിംഗ്‌സ്(Punjab Kings) താരം നിക്കോളാസ് പുരാനും(Nicholas Pooran) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) നായകന്‍ ഓയിന്‍ മോര്‍ഗനും(Eoin Morgan). മോശം ബാറ്റിംഗ് ശരാശരിയാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
ഐപിഎല്‍ കലാശപ്പോരില്‍ ഫാബുലസ് ഫാഫ്! മാൻ ഓഫ് ദ മാച്ച്; എലൈറ്റ് പട്ടികയില്‍ ഇടം
ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ പത്തോ അതിലധികമോ ഇന്നിംഗ്‌സുകള്‍ കളിച്ച താരങ്ങളിലെ ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയുടെ നാണക്കേട് ഇക്കുറി നിക്കോളാസ് പുരാന്‍റെ പേരിലായി. 7.73 മാത്രമാണ് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്‌മാന്‍റെ ശരാശരി. 2016ല്‍ 10.29 മാത്രം ബാറ്റിംഗ് ശരാശരിയുണ്ടായിരുന്ന ദീപക് ഹൂഡയുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡ്. ഇക്കുറി ബാറ്റിംഗ് ഫോമിന് ഏറെ പഴികേട്ട ഓയിന്‍ മോര്‍ഗനാണ് പട്ടികയില്‍ മൂന്നാമന്‍. 11.08 ശരാശരിയേ മോര്‍ഗനുള്ളൂ. 2008ല്‍ 11.20 ശരാശരിയുണ്ടായിരുന്ന പ്രവീണ്‍ കുമാറും 2009ല്‍ 11.27 ശരാശരിയുണ്ടായിരുന്ന വേണുഗോപാല്‍ റാവുവുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഐപിഎല്‍ പതിനാലാം സീസണില്‍ 12 മത്സരങ്ങളില്‍ 85 റണ്‍സ് മാത്രമാണ് നിക്കോളാസ് പുരാന്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 32. 111.84 സ്‌ട്രൈക്ക് റേറ്റ് മാത്രമേ താരത്തിനുള്ളൂ. അതേസമയം 2020ല്‍ 169.71 ഉം 2019ല്‍ 157.00 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ് എന്നോര്‍ക്കുക. ബാറ്റിംഗില്‍ മോര്‍ഗനും കനത്ത നാണക്കേടാണ് ടീമിന് സമ്മാനിച്ചത്. 17 മത്സരങ്ങളില്‍ 47 ഉയര്‍ന്ന സ്‌കോറെങ്കില്‍ ആകെ സീസണിലെ സമ്പാദ്യം 133 റണ്‍സ് മാത്രം. സ്‌ട്രൈക്ക് റേറ്റ് നൂറിലും(95.68) താഴെ.
'തല' എങ്ങോട്ടും പോകുന്നില്ല; അടുത്ത സീസണിലും സിഎസ്‌കെയില്‍ കാണുമെന്ന് ധോണി
തന്ത്രങ്ങള്‍ കൊണ്ട് ഒരിക്കല്‍ക്കൂടി എം എസ് ധോണി മഹേന്ദ്രജാലം കാട്ടിയപ്പോള്‍ ഐപിഎൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ചാമ്പ്യന്‍മാരായി. മോര്‍ഗന്‍റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തോൽപിച്ചാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. മോര്‍ഗന്‍ എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമായി മടങ്ങി. ചെന്നൈയുടെ 192 റൺസ് പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 59 പന്തിൽ 86 റൺസെടുത്ത സിഎസ്‌കെ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസാണ് കലാശപ്പോരിലെ താരം.
11 പ്രധാന കിരീടങ്ങള്‍! ഷെല്‍ഫ് നിറച്ച് ക്യാപ്റ്റന്‍ കൂളിന്‍റെ മഹേന്ദ്രജാലം