താരങ്ങളുടെ കൊഴിഞ്ഞുപോക്കിനിടയിലും പിന്തുണയുമായി മുംബൈ ഇന്ത്യന്‍സ് താരം കൗള്‍ട്ടര്‍ നീല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റോ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മേടിക്കുന്നതിനായി 37 ലക്ഷം സംഭാവന ചെയ്തു.

IPL 2021, Nathan Coulter-Nile says bio-bubble is more safe travelling home at the moment

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് താരങ്ങളാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഡം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ആന്‍ഡ്രൂ ടൈ (മൂവരും ഓസ്‌ട്രേലിയ), ഡല്‍ഹി കാപിറ്റല്‍സിന്റെ ആര്‍ അശ്വിന്‍ എന്നിവരാണ് പിന്മാറിയത്. നേരത്തെ രാജസ്ഥാന്റെ തന്നെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണും ടീം വിട്ടിരുന്നു.

ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വരുമൊയെന്ന ഭീതി ഇതിനോടകം ആരാധകരിലുണ്ടായി. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത് ടൂര്‍ണമെന്റ് തുടരുമെന്നാണ്. ഇതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റോ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മേടിക്കുന്നതിനായി 37 ലക്ഷം സംഭാവന ചെയ്തു. ഇന്ത്യയിലെ സുരക്ഷിതമാണെന്ന് കമ്മിന്‍സ് വ്യക്തമാക്കിയിരുന്നു. 

ഈ ദുഷ്‌കരമായ സാഹചര്യത്തിലും മറ്റൊരു ഓസീസ് പേസറും ഐപിഎല്ലിന് പിന്തുണയുമായെത്തി. മുംബൈ ഇന്ത്യന്‍സിന്റെ പേസര്‍ നതാന്‍ കൗള്‍ട്ടര്‍ നീല്‍ പറയുന്നത് ബയോ ബബിള്‍ സര്‍ക്കിളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ്. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പിന്മാറ്റത്തിന് ശേഷം സംസാരിക്കുകയായിരുന്നു നീല്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള ഓസ്‌ട്രേലിയന്‍ താരങ്ങളുടെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നു. ചിലപ്പോള്‍ അവരുടെ സാഹചര്യങ്ങളായിരിക്കാം ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. ഞാന്‍ സാംപയുമായി സംസാരിച്ചിരുന്നു. 

അവന്‍ നാട്ടിലേക്ക് പോയേ പറ്റൂവെന്ന പിടിവാശിയിലാണ്. എന്നാല്‍ നാട്ടിലേക്ക് പോവുന്നതിനേക്കാള്‍ ഇവിടെ ബയോ ബബിള്‍ സര്‍ക്കിളില്‍ നില്‍ക്കുന്നതാണ് സുരക്ഷിതമെന്ന് എനിക്ക് തോന്നുന്നത്.'' കൗള്‍ട്ടര്‍ നീല്‍ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ സീനിയര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios