ഐപിഎല്‍: അടുത്ത സീസണില്‍ ധോണി സിഎസ്‌കെയില്‍ കളിച്ചേക്കില്ല, പകരം മറ്റൊരു റോളെന്ന് ചോപ്ര

അടുത്ത സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം 'തല' കാണും എന്ന് കരുതുമ്പോഴും കളത്തിലിറങ്ങുമോ എന്ന ചോദ്യം സജീവമാണ്

IPL 2021 MS Dhoni might be there as a mentor and not player with Chennai Super Kings feels Aakash Chopra

ദുബായ്: ഐപിഎല്ലില്‍(IPL) എം എസ് ധോണിയുടെ(MS Dhoni) ഭാവി വലിയ ചര്‍ച്ചാവിഷയമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റ് ഉള്‍പ്പടെയുള്ള മറ്റ് മത്സര ക്രിക്കറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി ഒരു സീസണില്‍ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) കുപ്പായത്തില്‍ കളിക്കുമോ എന്നതാണ് ആകാംക്ഷ. അടുത്ത സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം 'തല' കാണും എന്ന് കരുതുമ്പോഴും കളത്തിലിറങ്ങുമോ എന്ന ചോദ്യം സജീവമാണ്. ഇതിന് തന്‍റെ ഉത്തരം നല്‍കുകയാണ് ഇന്ത്യന്‍ മുന്‍താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര(Aakash Chopra). 

ധോണിയോ മോര്‍ഗനോ; ആര് ഐപിഎല്‍ കപ്പുയര്‍ത്തുമെന്ന് പ്രവചിച്ച് മഗ്രാത്ത്

'ധോണിയെ സിഎസ്‌കെ നിലനിര്‍ത്തും എന്നതില്‍ സംശയമില്ല. ക്യാപ്റ്റന്‍സി അദേഹത്തിന്‍റെ തീരുമാനമാണ്. ധോണി എന്നാല്‍ സിഎസ്‌കെയാണ്. ആറ് മാസം മാത്രം അകലെ നില്‍ക്കുന്ന അടുത്ത സീസണില്‍ ആഗ്രഹമുണ്ടെങ്കില്‍ ധോണി കളിക്കും. എന്നാല്‍ വരും സീസണിന് മുമ്പ് മെഗാതാരലേലം വരാനുണ്ട് എന്ന കാര്യം ധോണിയുടെ മനസിലുണ്ടാകും. മൂന്ന് വര്‍ഷത്തേക്ക് വന്‍തുക ഒരു താരത്തില്‍ ടീം മുടക്കും. അത് സംഭവിച്ചാല്‍ വമ്പന്‍ ലേലത്തില്‍ മികച്ച ടീമിനെ ഒരുക്കാന്‍ ഫ്രാഞ്ചൈസികള്‍ ശ്രമിക്കും. അങ്ങനെയെങ്കില്‍ താരമായല്ല, ഉപദേഷ്‌ടാവായായിരിക്കും ചിലപ്പോള്‍ ധോണി അവിടെയുണ്ടാവുക' എന്നും ചോപ്ര സ്റ്റാര്‍ സ്‌പോര്‍‌ട്‌സിലെ ഷോയില്‍ വ്യക്തമാക്കി. 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് എം എസ് ധോണി. ഒന്‍പതാം ഫൈനലിലെ നാലാം കിരീടം തേടി ധോണിക്ക് കീഴില്‍ സിഎസ്‌കെ ഇന്ന് കളത്തിലെത്തും. ഐപിഎല്‍ പതിനാലാം സീസണിലെ കലാശപ്പോരില്‍ ഓയിന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ധോണിപ്പടയുടെ എതിരാളികള്‍. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ചെന്നൈ-കൊല്‍ക്കത്ത ഫൈനല്‍. 

ഐപിഎല്‍ കലാശപ്പോര്: കപ്പ് ചെന്നൈക്കെന്ന് മൈക്കല്‍ വോണ്‍; മാന്‍ ഓഫ് ദ് മാച്ച് ആരെന്നും പ്രവചനം

എന്താണ് ധോണിയുടെ മനസില്‍? 

ഐപിഎല്‍ 2022ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ഉണ്ടാവുമെന്നും എന്നാല്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലെന്നും ധോണി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 'എന്നെ അടുത്ത സീസണിലും മഞ്ഞ ജേഴ്‌സിയിലും കാണാന്‍ സാധിക്കും. എന്നാല്‍ അതൊരു കളിക്കാരനായിട്ട് തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. കാരണം ആരൊയൊക്കെ നിലനിര്‍ത്തുമെന്ന് ഒരു ഉറപ്പുമില്ല. രണ്ട് പുതിയ ടീമുകള്‍ വരുന്നു. മെഗാലേലം നടക്കുന്നു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം' എന്നായിരുന്നു ധോണിയുടെ വാക്കുകള്‍.

സിഎസ്‌കെ കുപ്പായത്തിലെ അവസാന മത്സരം ചെന്നൈയില്‍ കളിക്കാനുള്ള ആഗ്രഹം ധോണി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ക്യാപ്റ്റന്‍സിയില്‍ തിളങ്ങുമ്പോഴും ഈ സീസണില്‍ മോശം പ്രകടനമാണ് ധോണി ബാറ്റിംഗില്‍ കാഴ്‌ചവെക്കുന്നത്.  സീസണില്‍ 15 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗ് ശരാശരി 16.28 മാത്രമെങ്കില്‍ സ്‌ട്രൈക്ക് റേറ്റും(106.54) പരിമിതമാണ്. 

ക്യാപ്റ്റന്‍സിയില്‍ ധോണി തന്നെ രാജ; റെക്കോര്‍ഡ് ബുക്കില്‍ ഇന്ന് 'ട്രിപ്പിള്‍ സെഞ്ചുറി'യടിക്കും!

Latest Videos
Follow Us:
Download App:
  • android
  • ios