ഐപിഎല്‍ 2021: മുംബൈക്കെതിരെ പവര്‍പ്ലേയില്‍ പഞ്ചാബിന് വിക്കറ്റ് നഷ്‌ടം
രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരിയും ആദം മില്‍നെയ്‌ക്ക് പകരം നേഥന്‍ കോള്‍ട്ടര്‍ നൈലും ഇലവനിലെത്തി.
അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) പഞ്ചാബ് കിംഗ്‌സിന്(Punjab Kings) പതിഞ്ഞ തുടക്കം. ജീവന്‍മരണ പോരാട്ടത്തില്‍ പഞ്ചാബ് പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 38 റണ്‍സാണ് എടുത്തിട്ടുള്ളത്. കെ എല്‍ രാഹുലും(KL Rahul), ക്രിസ് ഗെയ്‌ലുമാണ്(Chris Gayle) ക്രീസില്‍. ആറാം ഓവറിലെ രണ്ടാം പന്തില്‍ മന്ദീപ് സിംഗിനെ(14 പന്തില്‍ 15) ക്രുനാല്‍ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി.
ടോസ് നേടിയ മുബൈ ഇന്ത്യന്‍സ്(Mumbai Indians) നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma) ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരിയും ആദം മില്‍നെയ്‌ക്ക് പകരം നേഥന്‍ കോള്‍ട്ടര്‍ നൈലും ഇലവനിലെത്തി. അതേസമയം പഞ്ചാബില്‍ പരിക്കിലുള്ള ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പകരം മന്ദീപ് സിംഗ് ഇടംപിടിച്ചു. എന്നാല്‍ മന്ദീപിന് ഇന്നിംഗ്‌സ് നിരാശയായി.
ഇരു ടീമിലും മാറ്റം
പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍(നായകന്‍), മന്ദീപ് സിംഗ്, ക്രിസ് ഗെയ്‌ല്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഹര്‍പ്രീത് ബ്രാര്‍, നേഥന്‍ എല്ലിസ്, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിംഗ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(നായകന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, നേഥന്‍ കോള്‍ട്ടര്‍ നൈല്‍, രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്.
ഇരു ടീമിനും നിര്‍ണായകം
പഞ്ചാബ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ എട്ട് പോയിന്‍റാണ് അവര്‍ക്കുള്ളത്. ഇന്ന് പരാജയപ്പെട്ടാല്‍ പ്ലേഓഫ് സാധ്യതകള്‍ക്ക് വിള്ളല്‍ വീഴും. എട്ട് പോയിന്‍റ് തന്നെയെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഏഴാം സ്ഥാനത്താണ് മുംബൈ നിലവില്‍.
നരെയ്‌ന്‍ വെടിക്കെട്ട്, ഗില്‍-റാണ മികവ്; ഡല്‍ഹിയെ പൂട്ടി കൊല്‍ക്കത്തയ്‌ക്ക് ആശ്വാസ ജയം