വെറൈറ്റി കുറച്ച് കൂടിപ്പോയി; അശ്വിന്‍ ഇനിയെങ്കിലും ഓഫ് സ്പിന്‍ എറിയണമെന്ന് ഗംഭീര്‍

മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെറ്റോറിയും ഗംഭീറിന്‍റെ അഭിപ്രായത്തോടെ യോജിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിയുന്ന അതേരീതില്‍ തന്നെ ടി20യില്‍ പന്തെറിഞ്ഞാലും അശ്വിന് തിളങ്ങാനാവുമെന്ന് വെറ്റോറി പറഞ്ഞു.

IPL 2021: Look to bowl off-spin Gautam Gambhir shares advice for R Ashwin

ദുബായ്: ഐപിഎല്‍ പ്ലേ ഓഫ് ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ബൗളിംഗിലെ വൈവിധ്യം കുറച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ആര്‍ അശ്വിന്‍ ഇനിയെങ്കിലും ഓഫ് സ്പിന്‍ എറിയണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ അശ്വിന്‍ വിക്കറ്റെടുക്കാന്‍ കഷ്ടപ്പെടുന്നതുകണ്ടാണ് ഗംഭീറിന്‍റെ ഉപദേശം. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുന്നുണ്ടെങ്കിലും ഐപിഎല്ലിന്‍റെ യുഎഇ ഘട്ടത്തില്‍ അശ്വിന് തിളങ്ങാനായിരുന്നില്ല.

IPL 2021: Look to bowl off-spin Gautam Gambhir shares advice for R Ashwin

താങ്കളൊരു ഓഫ് സ്പിന്നറാണ്. താങ്കളുടെ പന്തിലെ വൈവിധ്യമാണ് കാരം ബോള്‍. അതുകൊണ്ട് താങ്കളെ ആരെങ്കിലും സിക്സ് അടിക്കുന്നതുവരെയെങ്കിലും ഓഫ് സ്പിന്‍ എറിയുക. ഓഫ് സ്പിന്നെറിഞ്ഞാലും താങ്കള്‍ക്ക് വിക്കറ്റ് കിട്ടും. കാരണം ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറാണ് താങ്കളെന്നും  ഗംഭീര്‍ അശ്വിനോടായി പറഞ്ഞു. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന് പകരം സാം ബില്ലിഗ്സിനെ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കളിപ്പിക്കണമെന്നും പക്ഷെ ഡല്‍ഹി സ്റ്റീവ് സ്മിത്തിനെ കളിപ്പിക്കാനാണ് സാധ്യതയെന്നും ഗംഭീര്‍ പറഞ്ഞു.

Also Read: ഐപിഎല്‍ 2021: 'ലോകകപ്പില്‍ എന്‍റെ സ്ഥാനം എവിടെയായിരിക്കും?'; കിഷനെ ഫോമിലാക്കിയ കോലിയുടെ മറുപടിയിങ്ങനെ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashwin (@rashwin99)

മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെറ്റോറിയും ഗംഭീറിന്‍റെ അഭിപ്രായത്തോടെ യോജിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിയുന്ന അതേരീതില്‍ തന്നെ ടി20യില്‍ പന്തെറിഞ്ഞാലും അശ്വിന് തിളങ്ങാനാവുമെന്ന് വെറ്റോറി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ പന്തെറിയുമ്പോള്‍ അദ്ദേഹം വിക്കറ്റെടുക്കാനാണ് ശ്രമിക്കുന്നത്. അതിനായി ബാറ്റ്സ്മാനെ കബളിപ്പിക്കാനും ശ്രമിക്കും. അതുപോലെ തന്നെ ടി20യിലും ചെയ്താല്‍ മതിയെന്നും വെറ്റോറി വ്യക്തമാക്കി.

Also Read: ഇന്ത്യന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ പാക് ക്രിക്കറ്റ് അവിടെ തീരും: റമീസ് രാജ

ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ യുഎഇയില്‍ നടന്ന ആറ്  മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്. ഞായറാഴ്ച നടക്കുന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ എതിരാളികള്‍.

Latest Videos
Follow Us:
Download App:
  • android
  • ios