ഐപിഎല്‍ 2021: 'അവന്‍റെ കരിയറിലെ പ്രത്യേകതയേറിയ നിമിഷം'; ഹര്‍ഷലിനെ പുകഴ്ത്തി ഇതിഹാസം

3.1 ഓവറില്‍ നാല് 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ആഡം മില്‍നെ, രാഹുല്‍ ചാഹര്‍ എന്നിവരെയാണ് ഹര്‍ഷല്‍ വീഴ്ത്തിയത്.
 

IPL 2021 Legendary Cricketer applauds Harshal Patel

ദുബായ്: ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) ഐപിഎല്‍ (IPL 2021) മത്സരത്തില്‍ ഹര്‍ഷല്‍ പട്ടേലിന്റെ ഹാട്രിക് വിക്കറ്റ് പ്രകടനം നിര്‍ണായകമായി. 3.1 ഓവറില്‍ നാല് 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ആഡം മില്‍നെ, രാഹുല്‍ ചാഹര്‍ എന്നിവരെയാണ് ഹര്‍ഷല്‍ വീഴ്ത്തിയത്്. 

ഐപിഎല്‍ 2021: 'എതിരാളികള്‍ക്ക് മുതലെടുക്കാവുന്ന ദൗര്‍ബല്യങ്ങള്‍ ചെന്നൈക്കുണ്ട്'; വ്യക്തമാക്കി ബ്രയാന്‍ ലാറ

ഹര്‍ഷലിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് വാദിക്കുന്നവരുണ്ട്. വിരേന്ദര്‍ സെവാഗ് ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോള്‍ ഹര്‍ഷലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഹാട്രിക് നേടിയത് ഹര്‍ഷലിന്റെ കരിയറിലെ പ്രത്യേകത നിറഞ്ഞ നിമിഷമാണെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍..  ''ഹാട്രിക് വിക്കറ്റ് വീഴ്ത്തുന്നത് ക്രിക്കറ്റ് കരിയറിലെ പ്രത്യേക നിമിഷമാണ്. വളരെ ബുദ്ധിപൂര്‍വാണ് അവന്‍ പൊള്ളാര്‍ഡിനെ വീഴ്ത്തിയത്. പൊള്ളാര്‍ഡ് ക്രീസിന് വെളിയില്‍ ഇറങ്ങുമെന്ന് കണക്കുകൂട്ടിയാണ് ഹര്‍ഷല്‍ അത്തരത്തിലൊരു പന്തെറിഞ്ഞത്. രാഹുല്‍ ചാഹര്‍ ഒരു ബാറ്റ്‌സ്മാനല്ല. 

ഐപിഎല്‍ 2021: വിരാട് കോലിയുടെ ആഹ്ലാദപ്രകടനം അഭിനയിച്ചുകാണിച്ച് ഡിവില്ലിയേഴ്‌സ്- രസകരമായ വീഡിയോ

എന്നാല്‍ ഹാര്‍ദിക്കിനെ വീഴ്ത്തിയതില്‍ ഹര്‍ഷലിന്റെ മികവുണ്ട്. രണ്ട് ബിഗ് ഹിറ്റര്‍മാരെയാണ് അവന്‍ പുറത്താക്കിയത്. ഇരുവരുടേയും വിക്കറ്റുകള്‍ നിര്‍ണായകമായിരുന്നു. മത്സരഫലം മാറ്റിമറിച്ചതും ഈ വിക്കറ്റുകള്‍ തന്നെ. ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് പാണ്ഡ്യയും ഹാര്‍ദിക്കും.'' ഗവാസ്‌കര്‍ വ്യക്തമാക്കി.

ഐപിഎല്‍ 2021: 'ചെന്നൈയെ തോല്‍പ്പിക്കാന്‍ ഒരേയൊരു വഴി'; എതിരാളികള്‍ക്ക് നിര്‍ദേശവുമായി സെവാഗ്

മുംബൈക്കെതിരെ 54 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മുംബൈ 18.1 ഓവറില്‍ 111ന് പുറത്തായി.

Latest Videos
Follow Us:
Download App:
  • android
  • ios