62 റണ്‍സ്, മൂന്ന് വിക്കറ്റ്, ഒരു റണ്ണൗട്ട്... ജഡ്ഡു ഷോയില്‍ മരവിച്ച് കോലിപ്പട; ചെന്നൈയ്ക്ക് ജയം

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനാണ് സാധിച്ചത്.

IPL 2021, Jadeja led CSK beat RCB and climbs top of table

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ തോല്‍വി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 69 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വിരാട് കോലിയും സംഘവും ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനാണ് സാധിച്ചത്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയശില്‍പി. 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡ്ഡു, മൂന്ന് നിര്‍ണായക വിക്കറ്റെടുക്കുകയും ഒരു റണ്ണൗട്ടില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തു. ജയത്തോടെ ചെന്നൈ എട്ട് പോയിന്റോടെ ഒന്നാമതെത്തി. ഇത്രയും പോയിന്റുള്ള ബാംഗ്ലൂര്‍ രണ്ടാമതാണ്. ലൈവ് സ്‌കോര്‍. 

വിസമയിപ്പിച്ച ജഡ്ഡു ഷോ

IPL 2021, Jadeja led CSK beat RCB and climbs top of table

ജഡേജയുടെ പ്രകടനമായിരുന്നു ഇന്നത്തെ മത്സരത്തിലെ സവിശേഷത. അവസാനങ്ങളില്‍ ജഡേജ നടത്തിയ ചെറുത്തുനില്‍പ്പാണ് ചെന്നൈയുടെ സ്‌കോര്‍ 190 കടത്തിയത്. പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് ജഡേജ അടിച്ചെടുത്തത്. ആ ഓവറില്‍ 37 റണ്‍സ് പിറന്നു. പിന്നീട് പന്തെറിയാനെത്തിയപ്പോഴും ജഡേജ മാസ്മരിക പ്രകടനം തുടര്‍ന്നുകൊണ്ടേയിരുന്നു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ജഡേജ പിഴുതത്. ഇതില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (22), എബി ഡിവില്ലിയേഴ്‌സ് (1) എന്നിവരെ ബൗള്‍ഡാക്കിയതും ജഡേജയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനെ റിതുരാജ് ഗെയ്കവാദിന്റെ കൈകളിലുമെത്തിച്ചു. തീര്‍ന്നില്ല, ഡാനിയേല്‍ ക്രിസ്റ്റ്യനെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയതും ജഡേജ തന്നെ. 

ഓപ്പണര്‍മാര്‍ നിരാശരാക്കി

IPL 2021, Jadeja led CSK beat RCB and climbs top of table

പവര്‍ പ്ലേയില്‍ തന്നെ ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യം കോലിയാണ് (8) മടങ്ങിയത്. നാലാം ഓവറില്‍ കറന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ ദേവ്ദത്ത് പടിക്കല്‍ (34) ഇത്തവണ നന്നായി തുടങ്ങിയ ശേഷമാണ് മടങ്ങിയത്. 15 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ ഇന്നിങ്‌സ്.  താക്കൂറിന്റെ പന്തില്‍ സുരേഷ് റെയ്‌നയ്ക്ക് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് മടങ്ങിയത്. ടോപ് സ്‌കോററും ദേവ്ദത്ത് തന്നെ. ഹര്‍ഷല്‍ പട്ടേല്‍ (0), നവ്ദീപ് സൈനി (2) എന്നിവരെ ഇമ്രാന്‍ താഹിര്‍ മടക്കി. യൂസ്‌വേന്ദ്ര ചാഹല്‍ (8), മുഹമ്മദ് സിറാജ് (12) എന്നിവര്‍ പുറത്താവാതെ നിന്നു.  

മികച്ച തുടക്കം നല്‍കി റിതുരാജ്- ഫാഫ് സഖ്യം

IPL 2021, Jadeja led CSK beat RCB and climbs top of table

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിതുരാജ്- ഫാഫ് സഖ്യം ചെന്നൈയ്്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റിതുരാജാണ് ആദ്യം പുറത്തായത്. യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ കെയ്ല്‍ ജാമിസണിന് ക്യാച്ച് നല്‍കിയാണ് റിതുരാജ് മടങ്ങുന്നത്. നാല് ഫോറും ഒരു സിക്‌സും താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മൂന്നാമതായി ക്രീസിലെത്തിയ സുരേഷ് റെയ്‌നും (18 പന്തില്‍ 24) നിര്‍ണായക സംഭാവന നല്‍കി. ഫാഫിനൊപ്പം 37 റണ്‍സാണ് റെയ്‌ന കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന്റ അടുത്തടുത്ത പന്തുകളില്‍ ഇരുവരും പവലിയനില്‍ തിരിച്ചെത്തി. റെയ്‌ന ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയപ്പോള്‍ ഫാഫ് ഡാന്‍ ക്രിസ്റ്റ്യന്റെ കയ്യിലമര്‍ന്നു.

ജഡുവിന്‍റെ ബാറ്റിങ് വിസ്ഫോടനം

IPL 2021, Jadeja led CSK beat RCB and climbs top of table

ഫാഫ്, റിതുരാജ് എന്നിവരെ മടക്കിയതിന് പിന്നാലെ അമ്പാട്ടി റായുഡുവും (7 പന്തില്‍ 14) ഹര്‍ഷലിന് മുന്നില്‍ മുട്ടുമടക്കി. ഒരോ സിക്‌സും ഫോറും നേടി പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് റായുഡി നല്‍കിയത്. എന്നാല്‍ ഹര്‍ഷലിനെതിരെ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ജാമിസണിന് ക്യാച്ച് നല്‍കുകയായിരുന്നു. അവസാനങ്ങളില്‍ രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 190 കടത്തിയത്. പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് ജഡേജ അടിച്ചെടുത്തത്. ആ ഓവറില്‍ 37 റണ്‍സ് പിറന്നു. ധോണി (മൂന്ന് പന്തില്‍ 2) പുറത്താവാതെ നിന്നു.

ഇരു ടീമിലും മാറ്റങ്ങള്‍

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. പൂര്‍ണമായും ഫിറ്റല്ലാത്ത മൊയീന്‍ അലിക്ക് പകരം ഇമ്രാന്‍ താഹിര്‍ ടീമിലെത്തി. ലുങ്കി എന്‍ഗിഡിക്ക് പകരം ഡ്വെയ്ന്‍ ബ്രാവോയും കളിക്കും. ബാംഗ്ലൂരിലും രണ്ട് മാറ്റങ്ങളുണ്ട്. ഷഹബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പുറത്തായി. ഡാനിയേല്‍ ക്രിസ്റ്റ്യന്‍, നവ്ദീപ് സൈനി എന്നിവര്‍ കളിക്കും. ഇതുവരെ പരാജയമറിയാത്ത ബാംഗ്ലൂര്‍ നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ചെന്നൈ തൊട്ടുതാഴെ രണ്ടാം സ്ഥാനത്തും.

ടീമുകള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡായിയേല്‍ ക്രിസ്റ്റിയന്‍, കെയ്ല്‍ ജാമിസണ്‍, നവ്ദീപ് സൈനി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്,  സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍.

Latest Videos
Follow Us:
Download App:
  • android
  • ios