ഐപിഎല്‍ 2021: 'രോഹിത് പേടിയോടെ കളിക്കുന്നു'; കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
രോഹിത്തിന്റെ ഐപിഎല്‍ ചര്‍ച്ചയാക്കുകയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. എന്തുകൊണ്ടാണ് രോഹിത്തിന് സീസണില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയാത്തതെന്ന് അറിയില്ലെന്ന് ഗംഭീര്‍ വിമര്‍ശനത്തോടെ പറഞ്ഞു.
ദുബായ്: ദേശീയ ടീമില്‍ കളിക്കുന്നത് പോലെയുള്ള പ്രകടനം ഒരിക്കല്‍ പോലും മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) വേണ്ടി കാണിക്കാന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) ആയിട്ടില്ല. ഈ സീസണ്‍ ഐപിഎല്ലില്‍ (IPL 2021) 13 മത്സരങ്ങളില്‍ നിന്ന് 381 റണ്‍സ് മാത്രമാണ് താരം നേടിയത്. മാത്രമല്ല, മുംബൈ (MI) പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഹാട്രിക്ക് കിരീടം ഉയര്‍ത്താനുള്ള സുവര്‍ണാവസരമായിരുന്നു മുംബൈ ഇന്ത്യന്‍സിന്. എന്നാല്‍ അഞ്ചാം സ്ഥാനത്താണ് അവര്‍ സീസണ്‍ അവസാനിപ്പിക്കുന്നത്.
2013ന് ശേഷം സീസണില്‍ 500 റണ്‍സും നേടാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. രോഹിത്തിന്റെ ഐപിഎല്‍ ചര്‍ച്ചയാക്കുകയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. എന്തുകൊണ്ടാണ് രോഹിത്തിന് സീസണില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയാത്തതെന്ന് അറിയില്ലെന്ന് ഗംഭീര്‍ വിമര്‍ശനത്തോടെ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രോഹിത് ലോകോത്തര താരമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭകളില്‍ ഒരാളാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് മുതല്‍ അവന്‍ എനിക്ക് വിസ്മയമാണ്. എന്നാല്‍ എന്തുകൊണ്ടാണ് അവന് ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. ഇഷ്ടത്തിനനുസരിച്ച് കളിക്കാന്‍ അവന് സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ കെ എല്‍ രാഹുലിനെ പോലെ, വിരാട് കോലിയെ പോലെ വലിയ സീസണ്‍ രോഹിത്തിന് ലഭിക്കുന്നില്ല. അതെന്നെ ആശ്ചര്യപ്പെടുത്തുന്നു. മുംബൈ ഇന്ത്യന്‍സിന് വളരെയേറെ ആഴമേറിയ ബാറ്റിംഗ് നിരയുണ്ട്. ഈ സാഹചര്യത്തില്‍ അവന് അല്‍പംകൂടി ആക്രമണോത്സുകതയോടെ കളിക്കാം. എന്നാല്‍ രോഹിത് പേടിച്ച് കളിക്കുന്നത് പോലെ എനിക്ക് തോന്നുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അല്‍പം വ്യത്യസ്തമായിട്ടാണ് അവന്‍ ഐപിഎല്ലിനെ കാണുന്നതെന്ന് എനിക്ക് തോന്നുന്നു.'' ഗംഭീര്‍ വ്യക്തമാക്കി.
ഐപിഎല്‍ 2021: 'ഇത്തവണ കിരീടം വിരാട് കോലി പൊക്കും'; ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന്റെ പിന്തുണ
കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്താതെ പുറത്താവുകയായിരുന്നു. 171 റണ്‍സ് വ്യത്യാസത്തില്‍ ജയിച്ചിരുന്നെങ്കില്‍ മാത്രമേ മുംബൈ പ്ലേഓഫ് കളിക്കാന്‍ സാദിക്കുമായിരുന്നുള്ള. രോഹിത്തിന് 18 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.