ഐപിഎല്‍ 2021: ലോകകപ്പ് നേടിയ നായകന്മാര്‍ നേര്‍ക്കുനേര്‍; കലാശപ്പോര് ത്രില്ലടിപ്പിക്കും
അവസാന അന്താരാഷ്ട്ര മത്സരം കളിച്ചിട്ട് രണ്ട് വര്‍ഷത്തിലധികം ആയെങ്കിലും ധോണിയല്ലാതെ മറ്റൊരു നായകനെ കുറിച്ച് ചിന്തിക്കാനാകില്ല ചെന്നൈക്ക്.
ദുബായ്: ലോകകപ്പ് നേടിയ രണ്ട് ക്യാപ്റ്റന്മാര്‍ ആണ് ഐപിഎല്‍ (IPL 2021) കലാശപ്പോരില്‍ ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും (MS Dhoni) നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ (England) നായകനായ ഓയിന്‍ മോര്‍ഗനും (Eion Morgan).
മഞ്ഞപ്പടയുടെ ഒരേയൊരു തല. ഐപിഎല്‍ ഫൈനലിന് ഏറ്റവും കൂടുതല്‍ തവണ യോഗ്യത നേടിയ നായകനാണ് ധോണി. അവസാന അന്താരാഷ്ട്ര മത്സരം കളിച്ചിട്ട് രണ്ട് വര്‍ഷത്തിലധികം ആയെങ്കിലും ധോണിയല്ലാതെ മറ്റൊരു നായകനെ കുറിച്ച് ചിന്തിക്കാനാകില്ല ചെന്നൈക്ക്. എന്നാല്‍ ബാറ്റിംഗില്‍ അത്ര മികച്ച സീസണായിരുന്നില്ല ധോണിക്ക്. 16.28 ബാറ്റിംഗ് ശരാശരിയും 106.54 സ്‌ട്രൈക്ക് റേറ്റും. എങ്കിലും ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ ഫിനിഷ് ചെയ്ത ധോണി ആത്മവിശ്വാസം തിരിച്ചുപിടിച്ചിട്ടുണ്ട്.
ഐപിഎല്‍ 2021: ധോണിയുടെ ചെന്നൈ, മോര്‍ഗന്റെ കൊല്‍ക്കത്ത; പതിനാലാം സീസണിലെ ചാംപ്യന്മാരെ ഇന്നറിയാം
ബാറ്റിംഗില്‍ പരാജയപ്പെടുന്ന വിദേശനായകന്മാര്‍ പുറത്തുപോവുകയെന്ന പതിവ് ദുരന്തത്തെ ഇതുവരെ ഓയിന്‍ മോര്‍ഗന്‍ അതിജീവിച്ചു. സീസണില്‍ കൊല്‍ക്കത്ത നായകന്‍ ഒറ്റയക്കത്തില്‍ പുറത്തായത് 10 തവണ. 15 കളിയില്‍ 11.72 ബാറ്റിംഗ് ശരാശരിയും 98.47 എന്ന പരിതാപകരമായ സ്‌ട്രൈക്ക് റേറ്റും.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും, സഞ്ജുവിന് സാധ്യത
മോര്‍ഗന്‍ പിന്മാറി ആന്ദ്രേ റസലിന് അവസരം നല്‍കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഏഴ് വര്‍ഷത്തിനിടെ ആദ്യമായി കൊല്‍ക്കത്തയെ ഫൈനലിലെത്തിച്ച നായകനെ അത്രയെളുപ്പം കൈവിട്ടേക്കില്ല. ഇംഗ്ലണ്ടിനെ ലോക ചാംപ്യന്മാരാക്കിയ നായകമികവ് ദുബായിലും മോര്‍ഗന്‍ ആവര്‍ത്തിച്ചാല്‍ ഇതുവരെയുള്ള പിഴവുകളെല്ലാം പൊറുക്കും ആരാധകര്‍.