ഇമാമി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം: ഐപിഎല്ലില്‍ ഈ ആഴ്‌ച മിന്നിത്തിളങ്ങി ഈ താരം
ഇത്രയും കണക്കുകള്‍ പോരേ സീസണിലെ മിന്നും താരമായി ഹര്‍ഷലിനെ കണക്കാക്കാന്‍
ദുബായ്: ഐപിഎല്‍ പതിനാലാം സീസണ്‍(IPL 2021) ആരുടെ പേരിലാകും അറിയപ്പെടുക. മിന്നും താരങ്ങളിലൊരാള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(RCB) പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്(Harshal Patel). സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി പേരെടുത്ത ഹര്‍ഷലിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആഴ്‌ചയിലെ മികച്ച താരമാര് എന്ന ചോദ്യത്തിന് ഐതിഹാസിക റെക്കോര്‍ഡ് സ്വന്തമാക്കിയ ഹര്‍ഷലിന്‍റെ പേര് തന്നെ മറുപടി. ഇമാമി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം പ്ലേയര്‍ ഓഫ് ദ് വീക്ക് ഇക്കുറി ഹര്‍ഷലാണ്.
ടി20 ലോകകപ്പ്: സ്‌ക്വാഡില്‍ നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് നിരാശ
ഇക്കുറി 15 മത്സരങ്ങളില്‍ 32 വിക്കറ്റാണ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്‌ത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ഡ്വെയ്‌ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ നേട്ടത്തിനൊപ്പം ഇതോടെ ഹര്‍ഷാല്‍ എത്തി. ഒരു വിക്കറ്റ് കൂടി നേടിയിരുന്നു എങ്കില്‍ 2013ല്‍ ബ്രാവോ സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥയായേനേ.
ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് ഈ സീസണിനിടെ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 2020 സീസണില്‍ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഹര്‍ഷലിന്‍റെ വിക്കറ്റ് വേട്ടയ്‌ക്ക് മുന്നില്‍ വഴിമാറിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടത്തോടെ താരം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്‌ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ ഹര്‍ഷല്‍ പട്ടേലിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചിട്ടുണ്ട്. സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേഷ് ഖാനേക്കാള്‍ ഒമ്പത് വിക്കറ്റ് കൂടുതല്‍ ഇപ്പോള്‍ത്തന്നെ ഹര്‍ഷലിനുണ്ട്. 23 വിക്കറ്റാണ് ആവേഷിന്‍റെ സമ്പാദ്യം. ഇത്രയും കണക്കുകള്‍ പോരേ ഈ ആഴ്‌ചയിലെ മിന്നും താരമായി ഹര്‍ഷലിനെ കണക്കാക്കാന്‍.
റിഷഭ് പന്ത് മാച്ച് വിന്നര്‍, വാഴ്‌ത്തി വാട്‌സണ്‍; പക്ഷേ ഒരു ഉപദേശമുണ്ട്