തിങ്കളാഴ്ച പരീക്ഷ പാസായി ബേസിലും, നസ്രിയയും; സൂക്ഷ്മദര്‍ശിനിക്ക് ഗംഭീര നേട്ടം !
ബേസിൽ ജോസഫും നസ്രിയയും അഭിനയിച്ച സൂക്ഷ്‍മദര്‍ശിനി മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസിൽ കുതിക്കുന്നു.
കൊച്ചി: ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സൂക്ഷ്‍മദര്‍ശിനി തീയറ്ററില്‍ ഗംഭീര പ്രകടനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ വാരാന്ത്യത്തിന് ശേഷം വന്ന തിങ്കളാഴ്ചയും ലഭിച്ചത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്.
ചലച്ചിത്രങ്ങളുടെ ബോക്സോഫീസ് ഭാവി തീരുമാനിക്കുന്നതില്‍ പ്രധാനമാണ് ആദ്യ തിങ്കളാഴ്ചയിലെ കളക്ഷന്‍. അതിനാല്‍ തന്നെ മൂവി ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ 'മണ്‍ഡേ ടെസ്റ്റ്' എന്നാണ് വിളിക്കാറ്. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കള്‍ കളക്ഷനില്‍ എത്തുമ്പോള്‍ സ്വാഭാവിക കുറവ് കാണുമെങ്കിലും തിങ്കളാഴ്ച വന്‍ വീഴ്ചയില്ലാതെ പടം പിടിച്ചു നിന്നാല്‍ ആ ചിത്രം 'മണ്‍ഡേ ടെസ്റ്റ്' പാസായെന്ന് പറയാം.
ഇത്തരത്തില്‍ നോക്കിയാല്‍ സൂക്ഷ്‍മദര്‍ശിനി ഗംഭീരമായി തന്നെ ഈ ടെസ്റ്റ് പാസായി എന്ന് പറയാം. റിലീസ് ഡേയില്‍ ഉള്ളതിനേക്കാള്‍ മികച്ച കളക്ഷനാണ് ആദ്യ തിങ്കളാഴ്ച ചിത്രം നേടിയത്. സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം പറയുന്നു.
രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 96.13 ശതമാനമാണ് വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി നേടിയിരിക്കുന്നത്. മൂന്നാം ദിനമായ നവംബര്‍ 24 ഞായറാഴ്ചയും ചിത്രത്തിന്‍റെ കളക്ഷനില്‍ കുതിപ്പുണ്ടായി കണക്ക് പ്രകാരം ആദ്യ ഞായറാഴ്ച സൂക്ഷ്‍മദര്‍ശിനി 4 കോടിയാണ് നേടിയത്. തിങ്കളാഴ്ച എത്തിയപ്പോള്‍ കളക്ഷന്‍ ഇടിഞ്ഞെങ്കിലും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നിലനിര്‍ത്തി. ആദ്യ കണക്കില്‍ 1.65 കോടിയാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്.
ഇതോടെ ചിത്രം നാല് ദിവസത്തില്‍ 10 കോടി കളക്ഷന്‍ പിന്നിട്ടു. 10.30 കോടിയാണ് ചിത്രത്തിന്‍റെ നാല് ദിവസത്തെ നെറ്റ് കളക്ഷന്‍. 28.51% ആയിരുന്നു ചിത്രത്തിന്‍റെ മൊത്തം ഒക്യുപെന്‍സി. ഇതില്‍ തന്നെ നൈറ്റ് ഷോകളിലാണ് കൂടുതല്‍ ആളുകള്‍ എത്തിയത്.
ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
'ബേസിലിന്‍റെയും നസ്രിയുടെയും ഞായറാഴ്ച': ഗംഭീര സണ്‍ഡേ കളക്ഷനുമായി 'സൂക്ഷ്‍മദര്‍ശിനി'യുടെ കുതിപ്പ് !
അസാധാരണ ത്രില്ലര്‍: 'സൂക്ഷ്‍മദര്‍ശിനി' റിവ്യൂ