ഐപിഎല്‍ 2021: 'ഹര്‍ഷല്‍ റെക്കോഡിനര്‍ഹനാണ്'; ആര്‍സിബി പേസര്‍ക്ക് ബ്രാവോയുടെ അഭിനന്ദന സന്ദേശം
15 മത്സരങ്ങളില്‍ 32 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതൊരു റെക്കോഡാണ്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന റെക്കോഡിനൊപ്പാമഅ ഹര്‍ഷല്‍.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (Royal Challengers Bangalore) പുറത്തായതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിക്കിടയിലും ആശ്വാസമായത് ഹര്‍ഷല്‍ പട്ടേലിന്റെ മിന്നു നേട്ടമാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഹര്‍ഷല്‍. 15 മത്സരങ്ങളില്‍ 32 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതൊരു റെക്കോഡാണ്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കുന്ന റെക്കോഡിനൊപ്പാമഅ ഹര്‍ഷല്‍. 2013 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോ 32 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഐപിഎല്‍ 2021: മൂന്ന് താരങ്ങള്‍കൂടി ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരും
ഇപ്പോള്‍ ഹര്‍ഷലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബ്രാവോ. ഹര്‍ഷല്‍ റെക്കോഡ് നേട്ടം അര്‍ഹിക്കുന്നുവെന്നാണ് ബ്രാവോ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വിന്‍ഡീസ് താരം കുറിച്ചിട്ട് വാക്കുകള്‍.... ''ഈ പട്ടികയില്‍ ഒന്നാമതെത്താന്‍ ഹര്‍ഷല്‍ അര്‍ഹനായിരുന്നു. ആശംസകള്‍.'' എന്ന് ബ്രാവോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിട്ടു. കഴിഞ്ഞ വര്‍ഷം 30 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി കാപിറ്റല്‍സിന്റെ കഗിസോ റബാദയുടെ ചിത്രവും കൂടെ ചേര്‍ത്തിട്ടുണ്ട്.
ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് ഈ സീസണിനിടെ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 2020 സീസണില്‍ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഹര്‍ഷലിന് മുന്നില്‍ വഴിമാറിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടത്തോടെയാണ് താരം ഈ റെക്കോഡിലെത്തിയത്.
ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു. സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേശ് ഖാനേക്കാള്‍ ഒമ്പത് വിക്കറ്റ് കൂടുതല്‍ ഇപ്പോള്‍ത്തന്നെ ഹര്‍ഷലിനുണ്ട്. 23 വിക്കറ്റാണ് ആവേശിന്റെ സമ്പാദ്യം.