വില്ല്യംസണിന്റെ പോരാട്ടം പാഴായി; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇതേ സ്‌കോര്‍ നേടി. 51 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ കെയ്ന്‍ വില്യംസണിന്റെ പോരാട്ടമാണ് മത്സരം ടൈ ആക്കിയത്.
 

IPL 2021, Delhi Capitals beat Sunrisers Hyderabad in Super over

ചെന്നൈ: ഐപിഎല്ലില്‍ 14-ാം സീസണില്‍ ആദ്യമായി സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് ഏഴ് റണ്‍സ് മാത്രം. ഡേവിഡ് വാര്‍ണര്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമായിരുന്നു ക്രീസില്‍. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി റഷീദ് ഖാന്റെ അവസാന പന്തില്‍ ഡല്‍ഹി ലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇതേ സ്‌കോര്‍ നേടി. 51 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ കെയ്ന്‍ വില്യംസണിന്റെ പോരാട്ടമാണ് മത്സരം ടൈ ആക്കിയത്. ആവേഷ് ഖാന്‍ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ ഡല്‍ഹിക്ക് അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റായി. പോയിന്റ് പട്ടികയില്‍ ബാംഗ്ലൂരിനെ മറികടന്ന് രണ്ടാമതെത്താനും അവര്‍ക്കായി. രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. ലൈവ് സ്‌കോര്‍.

പിന്തുണയില്ലാതെ വില്ല്യംസണ്‍

IPL 2021, Delhi Capitals beat Sunrisers Hyderabad in Super over

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും തകരാതെ കാത്ത വില്ല്യംസണാണ് മത്സരം ഇത്രത്തോളം ആവേശമാക്കിയത്. 51 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് താരം 66 റണ്‍സെടുത്തത്. അവസാന ഓവറില്‍ ആഞ്ഞടിച്ച ജഗദീഷ സുജിത് ഒഴികെ ആരില്‍ നിന്നും വില്ല്യംസണിന് പിന്തുണ ലഭിച്ചില്ല. 18 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത് പുറത്തായ ജോണി ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദ് ഇന്നിങ്‌സിലെ മറ്റൊരു പ്രധാന സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ (6), വിരാട് സിംഗ് (4), കേദാര്‍ ജാദവ് (9), അഭിഷേക് ശര്‍മ (5), റാഷിദ് ഖാന്‍ (0), വിജയ് ശങ്കര്‍ (8) എന്നിങ്ങനെയാണ് മറ്റുള്ളത താരങ്ങളുടെ സ്‌കോറുകള്‍. ആവേഷിന് പുറമെ അക്‌സര്‍ പട്ടേല്‍ രണ്ടും അമിത് മിശ്ര ഒരു വിക്കറ്റും വീഴ്ത്തി.

മികച്ച തുടക്കം സമ്മാനിച്ച് പൃഥ്വി- ധവാന്‍ സഖ്യം

IPL 2021, Delhi Capitals beat Sunrisers Hyderabad in Super over

മോഹിപ്പിക്കുന്ന തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. പവര്‍പേയില്‍ ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിയായിരുന്നൂ കുടുതല്‍ അപകടകാരി. പതിനൊന്നാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. 26 പന്തില്‍ 28 റണ്‍സെടുത്ത ധവാന്‍ റാഷിദിന് വിക്കറ്റ് നല്‍കി മടങ്ങി. ബൗള്‍ഡാവുകയായിരുന്നു താരം. തൊട്ടടുത്ത ഓവറില്‍ പൃഥ്വിയും പവലിയനില്‍ തിരിച്ചെത്തി. റണ്ണൗട്ടാവുകയായിരുന്നു പൃഥ്വി. ഏഴ് ഫോറും ഒരു സി്കസും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്.

റണ്‍നിരക്ക് ഉയര്‍ത്താനാവാതെ പന്ത്- സ്മിത്ത്

IPL 2021, Delhi Capitals beat Sunrisers Hyderabad in Super over

ഇരുവര്‍ക്കും ശേഷം ക്രീസില്‍ ഒന്നിച്ച് സ്റ്റീവ് സ്മിത്തിനും (), റിഷഭ് പന്തിനും (27 പന്തില്‍ 37) വേണ്ട വിധത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. ഇരുവരും 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 41 പന്തുകള്‍ വേണ്ടിവന്നു. പന്ത് പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. സിദ്ധാര്‍ത്ഥ് കൗളിനായിരുന്നു വിക്കറ്റ്. പ്ിന്നാലെ ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് (1) രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. സ്മിത്ത് (25 പന്തില്‍ 34) മാര്‍കസ് സ്റ്റോയിനിസിനൊപ്പം (2) പുറത്താവാതെ നിന്നു. കൗളിന് പുറമെ റാഷിദ് ഒഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി. ്

അക്‌സര്‍ പട്ടേലിന്റെ തിരിച്ചുവരവ്

IPL 2021, Delhi Capitals beat Sunrisers Hyderabad in Super over

ഡല്‍ഹി ഒരു മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. ലളിത് യാദവിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കൊവിഡ് മുക്തനായ ശേഷം അക്‌സറിന്റെ ആദ്യ മത്സരമാണിത്. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറില്ല. ജഗദീഷ സുജിത് ടീമിലെത്തി. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്ല്യംസണ്‍, വിരാട് സിംഗ്, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ജഗദീഷ സുജിത്, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ത്ഥ് കൗള്‍. 

ഇരുവരും വരുന്നത് മുംബൈയെ തോല്‍പ്പിച്ച്

അവസാന മത്സരത്തില്‍ ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹിയും മുംബൈയെ തോല്‍പ്പിച്ചാണ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ജയം മാത്രമാണ് ഹൈദരാബാദിനുള്ളത്. ഡര്‍ഹി മൂന്നാം സ്ഥാനത്താണ്. നാലില്‍ മൂന്ന് മത്സരങ്ങളും അവര്‍ ജയിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios