ഐപിഎല്‍ കലാശപ്പോര്: കപ്പ് ചെന്നൈക്കെന്ന് മൈക്കല്‍ വോണ്‍; മാന്‍ ഓഫ് ദ് മാച്ച് ആരെന്നും പ്രവചനം
ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പുഞ്ചിരി എം എസ് ധോണിക്കോ(MS Dhoni) ഓയിന്‍ മോര്‍ഗനോ(Eoin Morgan). കലാശപ്പോരില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടുമ്പോള്‍ പ്രവചനങ്ങള്‍ പൊടിപൊടിക്കുകയാണ് കലാശപ്പോരിന് മുമ്പേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയികളായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍(Michael Vaughan). ഫൈനലിലെ മാന്‍ ഓഫ് ദ് മാച്ച് ആരാവുമെന്നും വോണ്‍ പറയുന്നുണ്ട്.
മോര്‍ഗനുമായി താരതമ്യം ചെയ്‌ത് ധോണിയെ അപമാനിക്കരുത്; കാരണം വ്യക്തമാക്കി ഗംഭീര്‍
ധോണിപ്പട കപ്പുയര്‍ത്തും എന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും മാന്‍ ഓഫ് ദ് മാച്ച് എന്നും വോണ്‍ ട്വീറ്റ് ചെയ്തു.
ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍. മുമ്പ് ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാമ്പ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം.
ആദ്യമായിട്ടല്ല, മുമ്പും സംഭവിച്ചിട്ടുണ്ട്! തൊപ്പി വലിച്ചെറിഞ്ഞ സംഭവത്തെ കുറിച്ച് ദ്രാവിഡ്
ഒറ്റനോട്ടത്തില്‍ പിച്ചിലെ ചതിക്കുഴികള്‍ തിരിച്ചറിയുന്ന എം എസ് ധോണിയും നായക മികവ് കൊണ്ട് മാത്രം ടീമില്‍ തുടരുന്ന ഓയിന്‍ മോര്‍ഗനും കൊമ്പുകോര്‍ക്കുമ്പോള്‍ പതിനാലാം സീസണിലെ കിരീടപ്പോരാട്ടം പ്രവചനാതീതമാണ്. മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലെസിയും ഇതുവരെ 1150 റണ്‍സ് നേടിയെങ്കില്‍ കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ ഓപ്പണിംഗ് സഖ്യം 747 റണ്‍സ് പേരിലാക്കിയിട്ടുണ്ട്.
ഐപിഎല്‍ 2021: അപൂര്‍വ റെക്കോഡിനരികെ ഗെയ്കവാദ്; മറികടക്കുക 13 വര്‍ഷം മുമ്പുള്ള നേട്ടം