ഐപിഎല്‍ 2021: ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ചെന്നൈ, ജയം തുടരാന്‍ കൊല്‍ക്കത്ത

യുഎഇ ലെഗ്ഗില്‍ വിജയക്കുതിപ്പ് നടത്തുന്ന രണ്ട് ടീമുകളാണ് എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) ഓയിന്‍ മോര്‍ഗന്റെ (Eion Morgan) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders). 

IPL 2021 Chennai Super Kings takes Kolkata Knight Riders in Abu Dhabi

അബുദാബി: ഐപിഎല്ലില്‍ ഇന്ന് ചെന്നൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍. ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് അബുദാബിയില്‍ ആണ് മത്സരം. യുഎഇ ലെഗ്ഗില്‍ വിജയക്കുതിപ്പ് നടത്തുന്ന രണ്ട് ടീമുകളാണ് എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) ഓയിന്‍ മോര്‍ഗന്റെ (Eion Morgan) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders). 

ജയിച്ച ഏഴ് മത്സരങ്ങളില്‍ ആറ് വ്യത്യസ്ത താരങ്ങള്‍ മാന്‍ ഓഫ് ദ് മാച്ചായി എന്നതാണ് സിഎസ്‌കെയുടെ സവിശേഷത. പിച്ചിന്റെ സ്വഭാവം മനസിലാക്കി ബൗളര്‍മാരെ ഉപയോഗിക്കാനറിയുന്ന നായകനും സ്വന്തം റോള്‍ തിരിച്ചറിയുന്ന കളിക്കാരുമാണ് സിഎസ്‌കെയുടെ കരുത്ത്.

ഇന്ത്യയിലെ ഏഴ് മത്സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച കൊല്‍ക്കത്ത് ആകെ മാറിപ്പോയി. സ്പിന്നര്‍മാരുടെയും യുവ ഇന്ത്യന്‍ ബാറ്റര്‍മാരുടെയും മികവില്‍ രണ്ട് വമ്പന്മാരെ നിലംപരിശാക്കിയാണ് വരവ്. മധ്യനിര കാര്യമായി പരീക്ഷിക്കപ്പെടുന്നില്ല എന്നത് കൊല്‍ക്കത്തയ്ക്ക് ഒരേസമയം നേട്ടവും കോട്ടവും.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിക്കാനായാല്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം. കൊല്‍ക്കത്ത നാലാമതാണ് ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റുണ്ട് മോര്‍ഗനും സംഘത്തിനും. ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി മൂന്നാമതെത്താം.

Latest Videos
Follow Us:
Download App:
  • android
  • ios