കുഞ്ഞന്‍ സ്‌കോറുകള്‍; ചെന്നൈ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റോക്‌സ്
ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 131 റണ്‍സ് മാത്രം നേടിയതിന് പിന്നാലെയാണ് ബെന്‍ സ്റ്റോക്‌സിന്‍റെ വിമര്‍ശനം.
ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഒരുക്കിയ മോശം പിച്ചിനെ നിശിതമായി വിമര്‍ശിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. പിച്ചുകളുടെ നിലവാരം പോകെപ്പോകെ മോശമാവില്ല എന്നും, സ്‌കോറുകൾ പരമാവധി 160/170 എന്നതിൽ നിന്ന് 130/140 എന്നതിലേക്ക് താഴില്ലെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റോക്‌സ് ട്വീറ്റ് ചെയ്തു.
ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 131 റണ്‍സ് മാത്രം നേടിയതിന് പിന്നാലെയാണ് ബെന്‍ സ്റ്റോക്‌സിന്‍റെ വിമര്‍ശനം.
ഐപിഎല്ലിന്‍റെ ഈ സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ക്കാണ് എം എ ചിദംബരം സ്റ്റേഡിയം വേദിയായത്. എന്നാല്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം 170 റണ്‍സ് പിന്നിട്ടുള്ളൂ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 204 റണ്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നേടിയ 187 റണ്‍സുമാണിത്.
ഈ സീസണില്‍ ചെന്നൈയിലെ അവസാന മത്സരം ഞായറാഴ്‌ചയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് പോരാട്ടം. ഇതിന് ശേഷമുള്ള മത്സരങ്ങള്‍ക്ക് അഹമ്മദാബാദും ദില്ലിയുമാണ് വേദിയാവുക.
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമോ സഞ്ജു; രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ
രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി; ആർച്ചർ ഈ സീസണിൽ കളിക്കില്ല, വിമര്‍ശനം ശക്തം