മുംബൈയുടെ വിധി ദയനീയമാകാം; ഐപിഎല്‍ പ്ലേ ഓഫ് ടീമുകളെ പ്രവചിച്ച് ആകാശ് ചോപ്ര
മുംബൈയെ തറപറ്റിച്ച് കെകെആര്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ചേക്കേറിയിരുന്നു
അബുദാബി: ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാം ഘട്ടം വന്‍ ട്വിറ്റുകളോടെയാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തില്‍ ടീമിന്‍റെ ആദ്യ രണ്ട് മത്സരങ്ങളും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) തോറ്റതാണ് ഇതില്‍ പ്രധാനം. ഒടുവിലത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്(Kolkata Knight Riders) ഏഴ് വിക്കറ്റിന് മുംബൈയെ തറപറ്റിച്ചത്. ഇതോടെ കെകെആര്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ചേക്കേറിയിരുന്നു.
ഇതിന് പിന്നാലെ ഐപിഎല്‍ പ്ലേ ഓഫിനെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര. നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിക്കും എന്ന് ചോപ്ര പറയുമ്പോള്‍ ചാമ്പ്യന്‍ ടീമായ മുംബൈ യോഗ്യത നേടില്ല എന്നും ചോപ്ര പറയുന്നു.
ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കളിക്കും. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിന് യോഗ്യരായില്ലെങ്കില്‍ താന്‍ ആശ്ചര്യപ്പെടേണ്ടതില്ല എന്നുമായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റുകള്‍.
ഐപിഎല്‍ പതിനാലാം സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ 14 പോയിന്‍റുമായി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപിറ്റല്‍സാണ് തലപ്പത്ത്. എട്ട് കളികളില്‍ 12 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടും 10 പോയിന്‍റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്നും സ്ഥാനങ്ങളിലുണ്ട്. എട്ട് പോയിന്‍റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളെ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പിന്നിലാക്കി കൊല്‍ക്കത്ത നാലാം സ്ഥാനത്തെത്തി. രാജസ്ഥാന് പിന്നില്‍ ആറാമതാണ് മുംബൈയുടെ സ്ഥാനം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അടിച്ചുപറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെയും(30 പന്തില്‍ 53), രാഹുല്‍ ത്രിപാഠിയുടെയും(42 പന്തില്‍ 74) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ മുന്നോട്ടുള്ള വഴി ദുഷ്കരമായി.
ചരിത്രമെഴുതാന്‍ കോലിയും ധോണിയും; ഷാര്‍ജയില്‍ ഇന്ന് റെക്കോര്‍ഡുകള്‍ പെയ്‌തിറങ്ങിയേക്കും
വരുന്നു വിരാടിന്‍റെ വസന്തകാലം; എതിരാളികള്‍ക്ക് മുന്നറിപ്പുമായി ആര്‍സിബി പരിശീലകന്‍
അയ്യര്‍ ഷോ, മിന്നല്‍ ത്രിപാഠി, മുംബൈയെ അടിച്ചു പറത്തി കൊല്‍ക്കത്ത