'കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും, അതുകൊണ്ട് എന്തുമാകാം'; ചെന്നൈ ബാറ്റ്സ്‌മാന്‍മാരെ പൊരിച്ച് സെവാഗ്

ധോണിപ്പടയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും.

IPL 2020 Virender Sehwag criticize Chennai Super Kings batsmens for poor performance

ദില്ലി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഈ സീസണിന്‍റെ തുടക്കം പാളിച്ചകളുടേതാണ്. ബാറ്റിംഗ് നിരയുടെ പരാജയം കൊണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഏറെ വിമര്‍ശനം കേട്ടു എം എസ് ധോണിയും സംഘവും. പിന്നാലെ ധോണിപ്പടയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും കളിച്ച ഡോട്‌ബോളുകള്‍ അവരെ തുണച്ചില്ല. ഇതൊരു സര്‍ക്കാര്‍ ജോലിയാണ് എന്നാണ് ചില സിഎസ്‌കെ ബാറ്റ്സ്‌മാന്‍മാരുടെ ചിന്ത. മികച്ച പ്രകടനം പുറത്തെടുത്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്ന് അവര്‍ ചിന്തിക്കുന്നു എന്നാണ് വീരുവിന്‍റെ വിമര്‍ശനം. അവസാന ഓവറിലും മുട്ടിക്കളിച്ച കേദാര്‍ ജാദവിന് മത്സരം മാറ്റിമറിച്ചതിനുള്ള മാന്‍ ഓഫ്‌ ദ് മാച്ച് പുരസ്‌കാരം നല്‍കണമെന്നും സെവാഗ് പരിഹസിച്ചു. കേദാര്‍ ക്രീസിലെത്തുമ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ 21 പന്തില്‍ 31 റണ്‍സ് മതിയായിരുന്നു എന്ന് അദേഹം സൂചിപ്പിച്ചു. 

സഞ്ജുവും പന്തും ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ ഭാവി കീപ്പര്‍മാരുടെ തകര്‍പ്പന്‍ പോരാട്ടം പ്രതീക്ഷിച്ച് ആരാധകര്‍

കേദാര്‍ ജാദവ് ഫിനിഷിംഗ് മറന്നപ്പോള്‍ 10 റണ്‍സിന്‍റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഷെയ്ന്‍ വാട്‌സണ്‍ (40 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ 30) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. കേദാര്‍ 12 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സ് മാത്രം നേടി. 12 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത ധോണിയും ഫലംകണ്ടില്ല.

Powered by

IPL 2020 Virender Sehwag criticize Chennai Super Kings batsmens for poor performance
 

Latest Videos
Follow Us:
Download App:
  • android
  • ios