ബംഗ്ലാദേശിൽ 'ഇസ്കോൺ' നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, 'സർക്കാർ നടപടികൾ പര്യാപ്തം'

അറസ്റ്റിലായ ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ഇന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ചിരുന്നു

Dhaka high court refuses to ban ISKCON Bangladesh amid row over priest arrest

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു സംഘടനയായ ഇസ്കോൺ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ന്‍റെ പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യം ധാക്ക ഹൈക്കോടതി അംഗീകരിച്ചില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ സ്വമേധയാ കേസെടുത്തു നിരോധിക്കണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈന്ദവ ആ​​​​ത്മീ​​​​യ നേ​​​​താ​​​​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​യുടെ അറസ്റ്റിനുശേഷം വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇസ്കോണിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

ആ​ത്മീ​യ നേ​താ​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി, ജയിലിലടച്ചു

അതേസമയം അറസ്റ്റിലായ ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ഇന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ചിരുന്നു. ബംഗ്ലാദേശി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ചി​​​​ന്മ​​​​യ് കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​റ​​​​സ്റ്റി​​​​ൽ​​​​ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ധാ​​​​ക്ക​​​​യി​​​​ലും ചി​​​​റ്റ​​​​ഗോങ്ങി​​​​ലും ചി​​​​ന്മ​​​​യ് കൃഷ്ണദാസിന്‍റെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​വുമായി രംഗത്ത് എത്തിയിരുന്നു. സ​​​​മ്മി​​​​ളി​​ത സ​​​​നാ​​​​ത​​​​നി ജോ​​​​തെ നേ​​​​താ​​​​വായ കൃഷ്ണദാസ് ബ്ര​​​​ഹ്മ​​​​ചാ​​​​രിയെ തി​​​​ങ്ക​​​​ളാ​​​​ഴ്ച ധാ​​​​ക്ക​​​യിലെ വിമാനത്താവള​​​​ത്തി​​​​ൽ​​​​ നി​​​​ന്നാ​​​​ണ് പൊലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അനുയായികളുടെ  പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. ജാമ്യം നി​​​​ഷേ​​​​ധി​​​​ച്ച ചി​​​​റ്റ​​​​ഗോങ്ങ് മെ​​​​ട്രോ​​​​പോ​​​​ളി​​​​റ്റ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ 24 മ​​​​ണി​​​​ക്കൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ കസ്റ്റഡിയിൽ ​​​​വി​​​​ട്ടു. ജ​​​​യി​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​പ്ര​​​​കാ​​​​രം മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ അ​​​​നു​​​​ഷ്ഠി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​യി​​​​ൽ അധികൃതർക്ക് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. 

അതേസമയം ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സിന് ജാമ്യം നൽകാത്ത കോടതി നടപടിയിൽ ആശങ്കയറിയിച്ച് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68  ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പ്രധാനമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരുന്നു. ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios